പോണ്‍ സൈറ്റുകള്‍ വിലക്കി കോഫീഷോപ്പുകാര്‍; തിരിച്ചടിച്ച് പോണ്‍ സൈറ്റ്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 3, Dec 2018, 12:48 PM IST
Starbucks to block porn on its wifi
Highlights

യുപോൺ തങ്ങളുടെ ഓഫീസുകളിൽ സ്റ്റാർ‌ബക്സിന്‍റെ ഉത്പന്നങ്ങള്‍ക്ക്  സമ്പൂർണ വിലക്ക് ഏർപ്പെടുത്തി.  പുതുവത്സര ദിനം മുതൽ തങ്ങളുടെ എല്ലാ ഓഫീസുകളിലും സ്റ്റാർബക്സിന്‍റെ ഉത്പന്നങ്ങൾക്കു വിലക്കേർ‌പ്പെടുത്താനാണ് യുപോണിന്‍റെ തീരുമാനം

ന്യൂയോര്‍ക്ക്: തങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കോഫീഷോപ്പ് ശൃംഖലയ്ക്ക് തിരിച്ചടി നല്‍കി പോണ്‍ സൈറ്റായ യൂപോണ്‍. പ്രമുഖ കോഫീഷോപ്പ് ശൃംഖലയായ സ്റ്റാർബക്സാണ് അശ്ലീല സൈറ്റുകളെ തങ്ങളുടെ ഫ്രീ വൈഫൈയില്‍ നിന്നും ഒഴിവാക്കിയത്. ഇതിനെതിരെയാണ് യുപോണ്‍ എന്ന സൈറ്റ് എതിര്‍ നടപടി എടുത്തത്.  തങ്ങള്‍ക്ക് വിലക്കി ഏര്‍പ്പെടുത്തി അങ്ങനെ  സ്റ്റാർബക്സ് നല്ല പിള്ള ചമയേണ്ടെന്ന് പറഞ്ഞ് പ്രതികാര നടപടിയാണ് യുപോണ്‍ സ്വീകരിച്ചിരിക്കുന്നത്.

യുപോൺ തങ്ങളുടെ ഓഫീസുകളിൽ സ്റ്റാർ‌ബക്സിന്‍റെ ഉത്പന്നങ്ങള്‍ക്ക്  സമ്പൂർണ വിലക്ക് ഏർപ്പെടുത്തി.  പുതുവത്സര ദിനം മുതൽ തങ്ങളുടെ എല്ലാ ഓഫീസുകളിലും സ്റ്റാർബക്സിന്‍റെ ഉത്പന്നങ്ങൾക്കു വിലക്കേർ‌പ്പെടുത്താനാണ് യുപോണിന്‍റെ തീരുമാനം. കമ്പനി വൈസ് പ്രസിഡന്‍റ് ചാൾസ് ഹ്യൂഗ്സ് ഇക്കാര്യം ഒരു മെമ്മോയിലൂടെ തൊഴിലാളികളെ അറിയിച്ചു കഴിഞ്ഞു. സ്റ്റാർബക്സിന്‍റെ സ്റ്റോറുകളിലിരുന്ന് അശ്ലീല വിഡിയോകൾ കാണുന്നതിനു വിലക്കുണ്ടെങ്കിലും സൗജന്യ വൈഫൈയിൽ ഇത്തരത്തിലുള്ള പ്രത്യേക വിലക്കുണ്ടായിരുന്നില്ല. 

പൊതുഇടങ്ങൾ ഏവർക്കും ഒരുപോലെ സ്വീകാര്യമാക്കുന്നതിനു അശ്ലീല കണ്ടന്‍റ് തങ്ങളുടെ സറ്റോറുകളിലിരുന്നു കാണുന്നില്ലെന്നു ഉറപ്പുവരുത്താനുള്ള പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്നും പുതുവർഷം മുതൽ ഇതു യുഎസിൽ നടപ്പിൽ വരുമെന്നും സ്റ്റാർബക്സ് വക്താവ് അറിയിച്ചിരുന്നു.

loader