അലാസ്‌കന്‍ ബ്യൂറോ ഓഫ് ലാന്‍റ് മാനേജ്‌മെന്‍റിലെ ജോലിക്കാരനായ ക്രെയ്ഗും റയാനും പകര്‍ത്തിയ വീഡിയോയിലാണു ഭീകരജീവി എന്നു കരുതപ്പെടുന്ന ജീവിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. എന്നാല്‍ അലാസ്‌കായിലെ ഫിഷ് ആന്റ് ഗെയിം വകുപ്പ് അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞു. 

വീഡിയോയില്‍ ഉള്ളതു ഭീകരജീവിയല്ലെന്നും മറ്റെന്തെങ്കിലും ആകാം എന്നും അധികൃതര്‍ പറയുന്നു. വാര്‍ത്ത അറിഞ്ഞ് അധികൃതര്‍ സ്ഥലത്ത് എത്തിയെങ്കിലും അപ്പോഴേയ്ക്കും ജീവിയോ ജീവി ഉണ്ടായിരുന്നു എന്നതിന്‍റെ തെളിവോ ഉണ്ടായിരുന്നില്ല.