ടാറ്റ ഡോക്കോമ പുതിയ ഓഫറുകള്‍

ജനപ്രിയ മൊബൈല്‍ സേവനദാതാക്കളായ റിലയന്‍സ് ജിയോയെ വെല്ലുന്ന ഓഫറുകളുമായി ടാറ്റ ഡോക്കോമ. വെറും 119 രൂപയ്ക്ക് 28 ദിവസത്തേക്ക് 39.2 ജിബി ഡേറ്റയാണ് ഡോക്കോമയുടെ വാഗ്ദാനം. 149 രൂപയുടെ ജിയോ പ്ലാനിൽ 28 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡേറ്റയാണ് നല്‍കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

എന്നാൽ ഈ പ്ലാൻ തിരഞ്ഞെടുത്ത വരിക്കാർക്ക് മാത്രമാണ് ഡോക്കോമ നൽകുന്നത്. ഡോകോമോ പ്ലാൻ പ്രകാരം അൺലിമിറ്റഡ് കോളുകൾക്കൊപ്പം ദിവസം 1.4 ജിബി ഡേറ്റ, 100 എസ്എംഎസുകൾ എന്നിവയും ലഭിക്കും. ദിവസം 250 മിനിറ്റുകളും ആഴ്ചയിൽ 10000 മിനിറ്റുകളും സംസാരിക്കാം. 119 പ്ലാൻ കൂടാതെ 179, 229, 348, 349, 499 പ്ലാനുകളും ഡോകോമോ അവതരിപ്പിച്ചിട്ടുണ്ട്. എയർടെൽ, വോഡഫോൺ, ഐഡിയ കമ്പനികളുടെ 28 ദിവസ പ്ലാനിന് 199 രൂപ വരെയാണ് ഈടാക്കുന്നത്.