ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിന്‍ ഭീമന്മാരായ ഗൂഗിള്‍ ഡൂഡില്‍ അദ്ധ്യാപകദിനം ആഘോഷിയ്ക്കുന്നു. പ്രശസ്ത തത്ത്വചിന്തകനും മികച്ച അധ്യാപകനുമായിരുന്ന മുന്‍ രാഷ്ട്രപതി ഡോ.സര്‍വ്വേപള്ളി രാധാകൃഷ്ണന്‍റെ ജന്മദിനം രാജ്യം അധ്യാപകദിനമായി ആചരിക്കുമ്പോള്‍ ഗൂഗിളും അദ്ദേഹത്തിന് ആദരവ് നല്‍കുന്നു. 

രാജ്യം മുഴുവനുമുള്ള എല്ലാ വിദ്യാര്‍ത്ഥികളും തങ്ങളുടെ അദ്ധ്യാപകരെ സ്‌നേഹപൂര്‍വ്വം ആദരിക്കുന്ന ഈ ദിവസത്തില്‍ ഗൂഗിളും പങ്കുചേര്‍ന്നിരിക്കുന്നു. പെന്‍സിലിന്‍റെ മാതൃകയിലുള്ള അദ്ധ്യാപകനെയും വിദ്യാര്‍ത്ഥികളെയുമാണ് ഗൂഗിള്‍ ഡൂഡില്‍ ആനിമേഷനിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. 

പ്രധാന അദ്ധ്യാപകനായ പെന്‍സിലിന്‍റെ കൈയ്യില്‍ പുസ്തകവും ഉണ്ട്, അദ്ധ്യാപകന്‍റെ വാക്കുകളെ അദ്ദേഹം പഠിപ്പിക്കുന്ന കാര്യങ്ങളും പിന്‍തുടരുന്ന വിദ്യാര്‍ത്ഥികളായി ബുക്കുകള്‍ പിടിച്ച ചെറിയ പെന്‍സിലുകളെയുമാണ് ഗൂഗിള്‍ ഡൂഡില്‍ ചിത്രീകരിച്ചിരിക്കുന്നത്.