ടോക്കിയോ: ജപ്പാന്‍കാര്‍ ഒരു ഫോണ്‍ വാങ്ങുന്നുണ്ടെങ്കില്‍ ആദ്യം ശ്രദ്ധിക്കുക എന്താണ്, എത്ര വലിയ പ്രത്യേകതയുള്ള ഫോണ്‍ അണെങ്കില്‍ ഫോണ്‍ വാട്ടര്‍ പ്രൂഫ് ആണോ എന്നതാണ് ജപ്പാന്‍കാര്‍ക്ക് പ്രധാനം. ജപ്പാനില്‍ ഭൂരിഭാഗം ഫോണുകളും വാട്ടര്‍ പ്രൂഫ്‌  പ്രത്യേകതയുമാണ് എത്തുന്നത്, കാരണം വേറൊന്നുമല്ല. ജപ്പാന്‍കാര്‍ ഷവര്‍ ഉപയോഗിയ്ക്കുമ്പോള്‍ പോലും ഫോണ്‍ താഴെ വയ്ക്കാറില്ല. 

അത്രയ്ക്കും തങ്ങളുടെ ഫോണുമായി അടുപ്പത്തിലാണ് ഇവര്‍. ഇരുപത്തിനാല് മണിക്കൂറും ഇവരുടെ കയ്യില്‍ ഫോണ്‍ ഉണ്ടാവും. ഈ സാധ്യത കണക്കിലെടുത്ത് ജപ്പാനില്‍ വിപണിയില്‍ നില നില്‍ക്കണം എന്നുണ്ടെങ്കില്‍ ഫോണ്‍ വാട്ടര്‍ പ്രൂഫ്‌ ആയിരിയ്ക്കണം എന്ന അവസ്ഥയാണ്.

ആദ്യത്തെ വാട്ടര്‍ പ്രൂഫ്‌ ഫോണ്‍ കാസിനോ ക്യാനൂ 502എസ് 2005 ല്‍ ആണ് ഇറങ്ങുന്നത്. പിന്നീട് വന്ന കമ്പനികള്‍ എല്ലാം വാട്ടര്‍ പ്രൂഫ്‌ ഫോണുകളാണ് ഇറക്കുന്നത്.ജപ്പാനിലെ വിപണികളില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ ഈ പ്രത്യേകത കൂടിയേ തീരൂ. മറ്റു നാടുകളില്‍ പ്രാധാന്യം കൊടുക്കുന്ന ബാറ്ററി,ഡിവൈസ് പ്രത്യേകതകളെക്കാള്‍ ഇവര്‍ പ്രാധാന്യം കൊടുക്കുന്നത് വാട്ടര്‍ പ്രൂഫ്‌ ക്വാളിറ്റിയ്ക്കാണ്.

ആഗോള വിപണിയില്‍ വാട്ടര്‍ പ്രൂഫ്‌ ഫോണുകള്‍ ഇറക്കാത്ത എല്‍ ജി,സാംസങ്ങ് പോലെയുള്ള കമ്പനികള്‍ പോലും ജപ്പാനില്‍ എത്തുമ്പോള്‍ വാട്ടര്‍ പ്രൂഫ്‌ ആക്കും. എല്‍ ജിയുടെ ഏറ്റവും പുതിയ മോഡുലാര്‍ വേര്‍ഷന്‍ ജപ്പാനില്‍ ലോഞ്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല എന്നത് തന്നെ അത് വാട്ടര്‍ പ്രൂഫ് ചെയ്യാന്‍ പറ്റില്ല എന്ന കാരണത്താലാണെന്ന് മാഷബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.