മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുമായുള്ള മത്സരം ശക്തമാകുന്നതിനിടെ ട്വിറ്ററിനെ വില്‍ക്കാന്‍ ഉടമകള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് വൈന്‍ സേവനം നിര്‍ത്താനുള്ള തീരുമാനം. 

ആപ്പിന്‍റെ സേവനം നിര്‍ത്തുന്നുവെങ്കിലും വൈന്‍ വെബ്‌സൈറ്റ് അതേപടി നിലനിര്‍ത്തും. യൂസര്‍മാര്‍ക്ക് തങ്ങളുടെ വീഡിയോ കണ്ടന്‍റുകള്‍ സേവ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും വേണ്ടിയാണിത്.

വൈന്‍ വീഡിയോകള്‍ ആക്‌സസ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും നിങ്ങള്‍ക്ക് കഴിയും. ഇതിനായി വെബ്‌സൈറ്റ് ഓണ്‍ലൈനില്‍ നിലനിര്‍ത്തും. വൈന്‍ വീഡിയോകള്‍ ഇനിയും നിങ്ങള്‍ക്ക് കാണാന്‍ ലഭ്യമാക്കുകയെന്നത് ഞങ്ങളെ സംബന്ധിച്ച് പരമപ്രധാനമാണ്. 

ആപ്പിനോ സൈറ്റിനോ എന്തെങ്കിലും മാറ്റം വരുത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ അയക്കും. വൈന്‍ ഒഫീഷ്യല്‍ ട്വീറ്റ് ആപ്പ് സേവനം അടുത്തമാസം നിര്‍ത്തുമെന്നാണ് ട്വിറ്റര്‍ വക്താവ് പ്രതികരിച്ചത്. എന്നാല്‍ തീയതി വ്യക്തമാക്കിയില്ല.

2013 ജനുവരിയിലാണ് ട്വിറ്റര്‍ വൈന്‍ ആപ്പ് അവതരിപ്പിച്ചത്. ട്വിറ്റര്‍ യൂസര്‍മാര്‍ക്കിടയില്‍ അതിവേഗം പ്രചരിച്ച ആപ്പിന് 2015 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 20 കോടി സജീവ ഉപയോക്താക്കളുണ്ട്. വൈനിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വീഡിയോകള്‍ മറ്റ് നവമാധ്യമായ ഫെയ്‌സ്ബുക്കിലേക്ക് പങ്കിടാനും സാധിക്കുമായിരുന്നു.