വാവെയ് മെയ്റ്റ് പോര്‍ഷ- ആഢംബരത്തിന്‍റെ അവസാന വാക്കായി ഒരു ഫോണ്‍

First Published 17, Apr 2018, 12:29 PM IST
the porsche design huawei mate RS is a premium and luxurious handset
Highlights
  • വാവെയ് അടുത്തിടെ പുറത്തിറക്കിയ പി20 പ്രോയ്ക്കൊപ്പം ഇറക്കിയ ആഢംബര ഫോണ്‍ ആണ്  വാവെയ് മെയ്റ്റ് പോര്‍ഷ

വാവെയ് അടുത്തിടെ പുറത്തിറക്കിയ പി20 പ്രോയ്ക്കൊപ്പം ഇറക്കിയ ആഢംബര ഫോണ്‍ ആണ്  വാവെയ് മെയ്റ്റ് പോര്‍ഷ. പ്രത്യേകതകളില്‍ പി20 പ്രോയോട് സാമ്യം തോന്നുമെങ്കിലും ഡിസൈനിലെ പോര്‍ഷ ലുക്ക് തന്നെയാണ് ഫോണിനെ വ്യത്യസ്തമാക്കുന്നത്. ഇതിന്‍റെ ഡിസൈന്‍ നടത്തിയിരിക്കുന്നത് വിഖ്യാത ആഡംബര കാര്‍ നിര്‍മാതാവ് പോര്‍ഷയാണ്. വെറുതെ പേര് വയ്ക്കാന്‍ വേണ്ടിയല്ല ഈ ഫോണിന്‍റെ ഡിസൈനില്‍ പോര്‍ഷയെ വാവെയ് ഉള്‍പ്പെടുത്തിയത് എന്ന് കാണാം.

പോര്‍ഷയില്‍ ഉപയോഗിച്ചിരിക്കുന്ന ഹൈസിലിക്കണ്‍ കിരിന്‍പ്രോസസറിനു മുകളില്‍ 9.7 മില്യന്‍ പിസിഎം മൈക്രോ ക്യാസ്യൂള്‍സിന്റെ പാളിയുണ്ട്. ഇതാകട്ടെ, ബഹിരാകാശ ജാക്കറ്റുകളില്‍ ഉപയോഗിക്കുന്നതാണ്. ഇത് ചൂടു വലിച്ചെടുക്കുകയും ശേഖരിക്കുകയും പതിയെ തണുക്കാൻ സഹായിക്കുകയും ചെയ്യും. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അമിതമായി ചൂടാകുന്നതു കുറയ്ക്കാനാണിത്. ചില ആപ്പുകള്‍ ഉപയോഗിപ്പോൾ ഫോണ്‍ പരിധിയിലേറെ ചൂടാകുന്നുവെന്ന പരാതി ഒഴിവാക്കാൻ മുകളില്‍ പറഞ്ഞ പാളി ഉപകാരപ്രദമാണ്. കാറിലും മറ്റും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഇത്.

സാംസങ് ഗ്യാലക്‌സി ഗ്യാലക്സി എസ്9നെ പോലെ കര്‍വ്ഡ് ആയിട്ടുള്ള സ്ക്രീന്‍ ആണ് ഈ ഫോണിനുള്ളത്.മെറ്റലും ഗ്ലാസുമാണ് ഫോണിന്‍റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. സ്‌ക്രീനിന്റെ അടിയിലാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ പിടിപ്പിച്ചിരിക്കുന്നത്. നോച്ച് ഡിസ്പ്ലേയെ പടിക്ക് പുറത്ത് നിര്‍ത്തിയാണ് ഫോണിന്‍റെ ഡിസ്പ്ലേ. സംഭരണ ശേഷി അനുസരിച്ച് രണ്ട് മോഡലുകളാണ് ഈ ഫോണിനുള്ളത്.  256 ജിബി പതിപ്പും, 512 ജിബി പതിപ്പും വില തുടങ്ങുന്നത് യൂറോയിലെ വില അനുസരിച്ച് 170000 രൂപമുതലാണ്.

സ്മാര്‍ട് ഫോണ്‍ വാങ്ങി അത് ഒരു ആഢംബര വസ്തുമായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ മോഡലാണിത്.  ചൈന, ഗള്‍ഫ് തുടങ്ങിയ നാടുകളിലൊക്കെ ഫോണിന് വിപണി കിട്ടുമെന്നാണ് വാവെയ് പ്രതീക്ഷിക്കുന്നത്.

loader