ലോകത്തെ ആദ്യ സെല്‍ഫി ഏത് ചിത്രമാണ്, ഫോട്ടോഗ്രാഫി തുടങ്ങിയ കാലം മുതല്‍ ഉള്ളതാണ് ഈ സ്വയം പടം എടുപ്പ് എന്നാണ് ചരിത്രം പരിശോധിച്ചാല്‍ മനസിലാകുക. രസതന്ത്ര വിദഗ്ധനും ഫോട്ടോഗ്രാഫിയില്‍ തത്പരനുമായിരുന്ന റോബര്‍ട്ട് കൊര്‍ണെലിയസ് 1839ല്‍ എടുത്ത ചിത്രമാണ് ആദ്യ സെല്‍ഫിയായി ഇപ്പോള്‍ ഫോട്ടോഗ്രാഫി വിദഗ്ധര്‍ പറയുന്നത്.
ഡെഗെറോടൈപ്പ് രീതിയില്‍ എടുത്ത ചിത്രമാണിത്. ഈ രീതി ഉപയോഗിച്ചു പടം പിടിക്കാന്‍ ക്യാമറയുടെ ലെന്‍സ് കുറച്ചു സമയം തുറന്നു വയ്ക്കണം. കൊര്‍ണേലിയസ് ലെന്‍സിന്റെ ക്യാപ്പു സ്വയം തുറന്നിട്ട് ഫേഫ്രെയ്മിലേക്ക് ഓടിക്കയറി ഒരു മിനിറ്റു പോസു ചെയ്ത ശേഷം ക്യാപ് അടച്ചു സൃഷ്ടിച്ച ചിത്രമാണ് ഇത്.
എന്നാല്‍, അടുത്ത കാലം വരെ ആദ്യ സെല്‍ഫി ആയി കരുതിയിരുന്നത് സ്വീഡിഷ് ഫോട്ടോഗ്രാഫര്‍ ഓസ്കാര്‍ എലന്‍റര്‍ 1950ല്‍ എടുത്ത ചിത്രത്തെ ആയിരുന്നു അടുത്തകാലം വരെ ലോകത്തിലെ ആദ്യ സെല്‍ഫിയായി കരുതിയിരുന്നത് . അടുത്തിടെ ലേലത്തിന് വച്ച ഈ ചിത്രം വിറ്റുപോയതോ 70,000 പൗണ്ടിനായിരുന്നു.
