Asianet News MalayalamAsianet News Malayalam

ഒരു വര്‍ഷം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാതിരിക്കാമോ?: 72 ലക്ഷം സമ്മാനം കിട്ടും

"നോ ​ഫോ​ണ്‍ ഫോ​ർ എ ​ഇ​യ​ർ ച​ല​ഞ്ച്' എ​ന്നാ​ണ് ഈ പരിപാടിയുടെ പേര്. പങ്കെടുക്കുന്നവര്‍ ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള ഫോ​ണും ടാ​ബ്ലെ​റ്റും ഉപയോഗിക്കുന്നതിൽ നിന്നും മ​റ്റു​ള്ള​വ​രു​ടെ സ്മാ​ർ​ട്ട് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ നി​ന്ന് വിട്ട് നില്‍ക്കണം

This company will pay you $100,000 to give up your smartphone for a year
Author
Kerala, First Published Dec 17, 2018, 5:51 PM IST

ന്യൂയോര്‍ക്ക്: സ്മാര്‍ട്ട്ഫോണ്‍ ഇന്ന് ശരീരത്തിന്‍റെ ഒരു ഭാഗം പോലെ ആയിട്ടുണ്ട് മനുഷ്യന്. ഇത്തരം ഒരു അവസ്ഥയില്‍ ഒരു വര്‍ഷം ഫോണ്‍ ഉപയോഗിക്കരുത് എന്ന് പറഞ്ഞാലോ?, അസംഭവ്യം എന്ന് തോന്നിയേക്കാം. എങ്കിലും ഈ ചലഞ്ച് ഏറ്റെടുത്താല്‍ 72 ലക്ഷത്തോളം രൂപകിട്ടും എന്ന് പറഞ്ഞാലോ. ആരായാലും ഒന്ന് ശ്രമിച്ചേക്കും. ഇതാ അത്തരത്തില്‍ ഒരു മത്സരമാണ്  വെ​ള്ള ക​മ്പ​നി​യാ​യ വൈ​റ്റ​മി​ൻ വാ​ട്ട​ർ നടത്തുന്നത്.  ശീതള പാനീയ ഭീമന്മാരായ  കൊ​ക്കൊ കോ​ള​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ളവരാണ് വൈറ്റമിന്‍ വാട്ടര്‍.

"നോ ​ഫോ​ണ്‍ ഫോ​ർ എ ​ഇ​യ​ർ ച​ല​ഞ്ച്' എ​ന്നാ​ണ് ഈ പരിപാടിയുടെ പേര്. പങ്കെടുക്കുന്നവര്‍ ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള ഫോ​ണും ടാ​ബ്ലെ​റ്റും ഉപയോഗിക്കുന്നതിൽ നിന്നും മ​റ്റു​ള്ള​വ​രു​ടെ സ്മാ​ർ​ട്ട് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ നി​ന്ന് വിട്ട് നില്‍ക്കണം. മ​ത്സ​ര​ത്തി​ന്‍റെ കാ​ലാ​വ​ധി വി​ജ​യ​മാ​യി പൂ​ർ​ത്തി​യാ​ക്കി​യാ​ലാണ് വന്‍തുക സമ്മാനം ലഭിക്കുക. മ​ത്സ​രാ​ർ​ഥി​യാ​കു​ന്നവര്‍ ആദ്യം തന്നെ, ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ നി​ന്ന് താ​ൻ എ​ന്തു​കൊ​ണ്ട് ഇ​ട​വേ​ള​യെ​ടു​ക്കു​ന്നു​വെ​ന്ന് ക​മ്പ​നി​യെ ഇ​ൻ​സ്റ്റ​ഗ്രാം അ​ല്ലെ​ങ്കി​ൽ ട്വി​റ്റ​റി​ലൂ​ടെ മ​ത്സ​രി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​യാ​ൾ അ​റി​യി​ക്ക​ണം.

2019 ജ​നു​വ​രി 8 ആ​ണ് മ​ത്സ​ര​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി. മ​ത്സ​രി​ക്കു​വാ​ൻ യോ​ഗ്യ​രാ​യ​വ​ർ ആ​രൊ​ക്ക​യെ​ന്ന് ജ​നു​വ​രി 22ന് ​ക​മ്പ​നി അ​റി​യി​ക്കും. എ​ന്നാ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​വാ​നു​ള്ള വി​ല​ക്കി​ന് അ​ൽ​പ്പം ഇ​ള​വ് ത​രാ​ൻ ക​മ്പ​നി ഒ​രു​ക്ക​മാ​ണ്. കാ​ര​ണം 1996 മോ​ഡ​ൽ ഫോ​ണ്‍ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ക​മ്പ​നി ന​ൽ​കും. സം​സാ​രി​ക്കു​വാ​ൻ മാ​ത്ര​മേ ഈ ​ഫോ​ണി​ൽ കൂ​ടി സാ​ധി​ക്കു​ക​യു​ള്ളു. മ​ത്സ​ര​കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ഇ​ത്രെ​യും തു​ക ക​ണ്ണു​മ​ട​ച്ച് ക​മ്പ​നി ന​ൽ​കു​ക​യി​ല്ല. മ​ത്സ​ർ​ഥി​യെ നു​ണ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കി​യ​തി​നു ശേ​ഷ​മാ​കും വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തും തു​ക കൈ​മാ​റു​ന്ന​തും.

Follow Us:
Download App:
  • android
  • ios