ട്രായി റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ ഏറ്റവും വേഗത ഏറിയ നെറ്റ്വര്‍ക്ക് ഏയര്‍ടെല്‍ ആണ്. 11.4 എംബിപിഎസ് ആണ് ഏയര്‍ടെല്ലിന്‍റെ സ്പീഡ്. രണ്ടാം സ്ഥാനത്ത് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷനാണ് 7.9 എംബിപിഎസ് ആണ് ഇവരുടെ സ്പീഡ്. ഐഡിയയുടെ ശരാശരി വേഗത 7.6 എംബിപിഎസ് ആണ്. ജിയോ ആണ് അതിന് പിന്നില്‍ 6.2 എംബിപിഎസ് ആണ് ഇവരുടെ സ്പീഡ്.

എന്നാല്‍ ട്രായിയുടെ റിപ്പോര്‍ട്ടിന് എതിരെ റിലയന്‍സ് ജിയോ ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്. തങ്ങളുടെ ഇന്‍റേണലായി നടത്തിയ ടെസ്റ്റും ട്രായിയുടെ കണക്കും ശരിയല്ലെന്നാണ് ജിയോ പറയുന്നത്. ജിയോയുടെ സ്പീഡ് ട്രായി കണക്കിലെടുത്തതില്‍ തെറ്റുണ്ട്. ഒരു ദിവസം 4ജിബി എന്ന ഫെയര്‍ യുസേജ് പോളിസി ജിയോ നടപ്പിലാക്കുന്നുണ്ട്. അതിന് ശേഷമായിരിക്കും പലപ്പോഴും ട്രായി സാമ്പിളുകള്‍ എടുത്തിട്ടുണ്ടാകുക എന്ന് ജിയോ പറയുന്നു. ഫെയര്‍ യൂസേജ് പോളിസിക്ക് ശേഷം 256 കെബിപിഎസ് ആയിരിക്കും ജിയോ 4 ജി നെറ്റ്വര്‍ക്കിന്‍റെ വേഗത.

തങ്ങളുമായി മറ്റുനെറ്റ്വര്‍ക്കുകളെ താരതമ്യം ചെയ്യുന്ന കണക്കുകള്‍ ശരിയല്ലെന്ന് റിലയന്‍സ് ജിയോ പറയുന്നു. മറ്റ് നെറ്റ്വര്‍ക്കുകളെ സ്പീഡിന്‍റെ പേരില്‍ പരിശോധനയ്ക്കും ജിയോ അവരെ ക്ഷണിക്കുന്നുമുണ്ട് പ്രസ്താവനയില്‍.