Asianet News MalayalamAsianet News Malayalam

ഇനി ഫേസ്ബുക്കിലും ട്രോള്‍ ഒരുക്കാം, ട്രോള്‍ ആപ്പ് റെഡി

  • ട്രോള്‍ നിര്‍മ്മിക്കാനുള്ള ആപ്ലിക്കേഷനുമായി ഫേസ്ബുക്ക്. 
  • നല്ല ഗംഭീര ഡയലോഗുകള്‍, ഇമോജികള്‍, ഫില്‍ട്ടറുകള്‍ എന്നിവയുടെ ഒരു വൈറല്‍ കോമ്പിനേഷന്‍ ഉപയോക്താക്കള്‍ക്ക് ഉണ്ടാക്കാവുന്ന തരത്തിലാണ് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.
troll app for creating trolls in facebook
Author
California, First Published Nov 20, 2019, 10:40 PM IST

കാലിഫോര്‍ണിയ: സന്ദേശമയയ്ക്കല്‍, ഫോട്ടോ പങ്കിടല്‍ എന്നിവ മാത്രമല്ല ഫേസ്ബുക്ക് ചെയ്യുന്നതെന്നറിയാമല്ലോ. നൂറു കണക്കിനു കാര്യങ്ങള്‍ക്കു പുറമേ ഇപ്പോള്‍ ട്രോള്‍ നിര്‍മ്മിക്കുന്നതിനുള്ള ആപ്പും ഫേസ്ബുക്ക് പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയിരിക്കുന്നു. കമ്പനിയുടെ ഇന്‍റേണല്‍ എന്‍പിഇ (ന്യൂ പ്രൊഡക്ടഡ് എക്‌സ്പിരിമെന്റേഷന്‍) ടീം കനേഡിയന്‍ ആപ്പ് സ്‌റ്റോറിലാണ് 'വെയ്ല്‍' എന്ന മീം നിര്‍മ്മാണ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.

നല്ല ഗംഭീര ഡയലോഗുകള്‍, ഇമോജികള്‍, ഫില്‍ട്ടറുകള്‍ എന്നിവയുടെ ഒരു വൈറല്‍ കോമ്പിനേഷന്‍ ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ഉണ്ടാക്കാവുന്ന വിധത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അതിന് മുമ്പ് നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം ഫോട്ടോകള്‍ അപ്‌ലോഡുചെയ്യാനോ കമ്പനിയുടെ സ്‌റ്റോക്ക് ലൈബ്രറിയില്‍ നിന്ന് തിരഞ്ഞെടുക്കാനോ കഴിയും. വെയ്‌ലിന് വിവിധ ഗ്രിഡ് ലേഔട്ടുകളും ഉണ്ട്. നല്ലൊരു ക്രിയേറ്റീവ് ആര്‍ട്ടിസ്റ്റാണെങ്കില്‍ ഇതൊരു ഫ്രീഫോം ഡ്രോയിംഗ് ടൂളാക്കി മാറ്റാമെന്നു സാരം.

എന്‍പിഇ (പുതിയ ഉല്‍പ്പന്ന പരീക്ഷണള്‍ നടത്തുന്ന ടീം) വെയ്ല്‍ എന്ന ഈ ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സജ്ജമായിരുന്നു. ലളിതമായ ഐസ് ബ്രേക്കര്‍ ചോദ്യങ്ങളുമായി അപരിചിതരെ ബന്ധപ്പെടാന്‍ സഹായിക്കുന്ന ചാറ്റ് ആപ്ലിക്കേഷനായ ബമ്പ്, പാട്ടുകള്‍ തിരഞ്ഞെടുക്കാനും അവരുടെ ഗ്രൂപ്പിന്റെ വെര്‍ച്വല്‍ ആക്‌സിലറി കേബിളിനായി മത്സരിക്കാനും നിങ്ങളെ അനുവദിക്കുന്ന ഗ്രൂപ്പ് ലിസണിംഗ് ആപ്ലിക്കേഷനായ ഓക്‌സ് എന്നിവയോടൊപ്പമാണ് ഇപ്പോള്‍ വെയ്‌ലിനെയും ഫേസ്ബുക്ക് പുറത്തിറക്കുന്നത്. മൂന്ന് ആപ്ലിക്കേഷനുകളും പ്രായം കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ ഉടമകളെയാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ടിക് ടോക്കിനോടും ട്വിച്ചിനോടും ആഭിമുഖ്യം പുലര്‍ത്തുന്ന തരത്തിലുള്ളതാണ് ഇത്. ഇന്‍സ്റ്റാഗ്രാം ടീം അതിന്റെ അപ്ലിക്കേഷനില്‍ ടിക് ടോക്ക് പ്രചോദിത സവിശേഷതകള്‍ ചേര്‍ക്കുമ്പോള്‍, ഫേസ്ബുക്കിന് മൊബൈലില്‍ ചെറുതും കൂടുതല്‍ യഥാര്‍ത്ഥവുമായ ഇത്തരം ആപ്പുകള്‍ പ്രചരിപ്പിക്കുന്നതിലാണ് താത്പര്യമെന്നു പറയാതെ വയ്യ.

'വെയ്ല്‍'എപ്പോഴെങ്കിലും ലോകമെമ്പാടും റിലീസ് ചെയ്യുമോ എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം ഇപ്പോള്‍ എഫ്ബിയും തരുന്നില്ല. പരീക്ഷണാത്മക ആപ്ലിക്കേഷനുകളില്‍പ്പെട്ടതായതിനാല്‍ പ്രാരംഭ ടെസ്റ്റ് മാര്‍ക്കറ്റുകളില്‍ വിജയിച്ചാല്‍ മാത്രമേ അവ ലോകമെമ്പാടും ലോഞ്ച് ചെയ്യൂ. ഇല്ലെങ്കില്‍ ഇതിനും സ്ലിംഗ്‌ഷോട്ടിന്റെ ഗതിയായ അടച്ചു പൂട്ടല്‍ നേരിടേണ്ടി വരുമെന്നു സാരം.

Follow Us:
Download App:
  • android
  • ios