അബുദാബി: വാട്ട്സ്ആപ്പ് പോലുള്ള നവമാധ്യമങ്ങളിലൂടെ അസഭ്യം പറഞ്ഞാല്‍ യുഎഇയില്‍ മൂന്ന് മാസം തടവും രണ്ടര ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ ലഭിക്കും. യുഎഇയില്‍ ആണ് അശ്ലീല സന്ദേശത്തിന്‍റെ ശിക്ഷ ഏര്‍പ്പാടാക്കിയിരിക്കുന്നത്. ഇത്തരത്തില്‍  വാട്ട്സ്ആപ്പ് സന്ദേശം അയച്ചതിന് യുവതിയെ കോടതി ശിക്ഷിച്ചിരുന്നു.

വിവരസാങ്കേതിക കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനായി 2012ല്‍ നിലവില്‍ വന്ന ഫെഡറല്‍ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ശിക്ഷ വിധിച്ചത്. ഈ കേസില്‍ കീഴ്‌ക്കോടതിയുടെ വിധിയെ മേല്‍ക്കോടതി ശരിവയക്കുകയായിരുന്നു.