ടൊറന്‍റോ: കാനഡയില്‍ 21 മിനുട്ട് യാത്ര ചെയ്തതിന് 12 ലക്ഷത്തിന് അടുത്ത് രൂപ ബില്ല് ചുമത്തപ്പെട്ട യുവാവിനോട് യൂബര്‍ മാപ്പ് പറഞ്ഞു. തന്‍റെ താമസസ്ഥലത്ത് നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുഹൃത്തിനെ സന്ദര്‍ശിക്കാനാണ് ഹിഷാം സലാമ എന്ന യുവാവ് യൂബര്‍ ടാക്സി വിളിച്ചത്. എന്നാല്‍ 21 മിനുട്ട് മാത്രമുള്ള യാത്ര ചെയ്തതതോടെ ഇദ്ദേഹത്തിന്‍റെ അക്കൗണ്ടില്‍ നിന്ന് പോയത് 18,518 ഡോളര്‍ (എകദേശം 12 ലക്ഷം രൂപ).

ഡിസംബര്‍ 8ന് വൈകീട്ട് 5.14നാണ് ഹിഷാം വാഹനത്തില്‍ കയറിയത്. 5.35ന് ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്തു. തുടര്‍ന്നാണ് പണം പോയതായി സന്ദേശം വന്നത്. അതേ സമയം ഇത് സംബന്ധിച്ച് രൂക്ഷമായ ഭാഷയില്‍ ട്വിറ്റര്‍ പോസ്റ്റിട്ടു. ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ആദ്യഘട്ടത്തില്‍ എന്നാല്‍ യൂബര്‍ ഈ തുക കൃത്തമാണെന്ന് വാദിച്ചു. ഇതോടെ ഈ സംഭവം വലിയ ചര്‍ച്ചയായി.

Scroll to load tweet…

ഇതോടെയാണ് സാങ്കേതികമായ പിഴവാണ് ഇതെന്നും ഇത് പരിഹരിച്ച് ഉപയോക്താവിന് പണം തിരിച്ച് നല്‍കിയെന്നും യൂബര്‍ അറിയിച്ചതെന്ന് ബസ്പോസ്റ്റ് കാനഡ തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.