ബ്രൗസറിലൂടെ യൂബര്‍ ടാക്‌സി ബുക്ക് ചെയ്യാന്‍ ആദ്യം മൊബൈലില്‍ dial.uber.com എന്ന വിലാസം നല്‍കുക. ശേഷം മൊബൈല്‍ നമ്പര്‍ നല്‍കി യൂബര്‍ പേജില്‍ റജിസ്റ്റര്‍/ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് നല്‍കുന്ന യാത്രാ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രാ നിരക്ക് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിക്കും. യൂബര്‍ ടാക്‌സി ഡ്രൈവറുമായി ഉപയോക്താവിന് ബന്ധപ്പെടാം.

രാജ്യത്തെ 29 നഗരങ്ങളിലാണ് ഡയല്‍ ആന്‍ യൂബര്‍ ഫീച്ചര്‍ ലഭ്യമാകും. ആദ്യഘട്ടത്തില്‍ നാഗ്പൂര്‍, കൊച്ചി, ഗുവാഹത്തി, ജോധ്പൂര്‍ എന്നീ നാല് നഗരങ്ങളിലാകും ഈ ഫീച്ചര്‍ ലഭിക്കുക.