ലണ്ടന്‍: പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആയ യൂബറിന് ലണ്ടനില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നഷ്ടമായി. സെപ്തംബര്‍ 30 വരെ പ്രവര്‍ത്തിക്കാനേ യൂബറിന് കഴിയൂ. ഇതോടെ 40,000 ടാക്‌സി ഡ്രൈവര്‍മാരാണ് പ്രതിസന്ധിയിലായത്. സുരക്ഷാ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നതെന്നാണ് സൂചന.

യൂബറിന്‍റെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ വ്യക്തമാക്കുന്നു. ഇതിനെതിരെ കോടതിയില്‍ ചോദ്യം ചെയ്യാനാണ് യൂബറിന്‍റെ തീരുമാനം. 21 ദിവസത്തിനകം അപ്പീല്‍ നല്‍കാന്‍ യൂബറിന് അവകാശമുണ്ട്.