ദില്ലി: ഓണ്‍ലൈന്‍ ടാക്സി സേവനങ്ങളായ യൂബര്‍, ഓല എന്നിവ ഉപയോഗിക്കരുതെന്ന് പ്രതിരോധ, രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങളും സ്ഥാനവും എല്ലാം പുറത്തുപോകാതിരിക്കാനാണ് നിര്‍ദേശം. ഇത്തരം കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവരെ സ്പോട്ട് ചെയ്യാന്‍ ഇത്തരം ടാക്സികള്‍ ഉപോയിഗച്ചാല്‍ എളുപ്പമാകും.

ഇത്തരം ഉദ്യോഗസ്ഥര്‍ പോകുന്ന സ്ഥലങ്ങള്‍ സഹയാത്രികരോ ഡ്രൈവറോ തിരിച്ചറിയാന്‍ പാടില്ലെന്നം ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. തന്ത്രപ്രധാനമായ പ്രതിരോധ സ്ഥാപനങ്ങല്‍, രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം. രാഷ്ട്രപതിഭവനടക്കമുള്ള സുപ്രധാന സുരക്ഷമേഖലകളിലുള്ളവര്‍ക്ക് ഷെയര്‍ , പൂള്‍ ടാക്സികള്‍ എന്നിവ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.