ലണ്ടന്‍: പ്രപഞ്ചം മരിക്കുവാന്‍ ആരംഭിക്കുന്നു എന്ന് ശാസ്ത്രകാരന്മാര്‍. ബ്രിട്ടീഷ് ഗവേഷകരാണ് ഇത്തരം കണ്ടെത്തലിന് പിന്നില്‍. 10 ദശലക്ഷം വര്‍ഷങ്ങള്‍ കൂടിയാണ് പ്രപഞ്ചത്തിന്‍റെ ആയുസ് എന്നാണ് ഇവര്‍ പറയുന്നത്. 

രണ്ട് ലക്ഷോത്തോളം ഗ്യാലക്സികളില്‍ നടത്തിയ നിരീക്ഷണത്തില്‍ ഇവിടങ്ങളിലെ ഊര്‍ജനിലയില്‍ കുറവ് രേഖപ്പെടുത്തുന്നു എന്നാണ് പഠനം പറയുന്നത്. 2 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രപഞ്ചത്തിലെ പല ഗ്യാലക്സികളിലും ഉണ്ടായിരുന്ന ഊര്‍ജ നിലയുടെ പകുതി മാത്രമാണ് ഇപ്പോഴുള്ളതെന്നാണ് ശാസ്ത്രകാരന്മാരുടെ നിഗമനം.

ഇന്‍റര്‍നാഷണല്‍ റേഡിയോ ആസ്ട്രോണമി റിസര്‍ച്ചിന്‍റെ ലോകത്തിലെ ഏറ്റവും ശക്തിയേറിയ വെസ്റ്റേര്‍ണ്‍ ഓസ്ട്രേലിയയിലെ ടെലസ്കോപ്പ് ഉപയോഗിച്ചായിരുന്നു പഠനം. 

ഇതിന് മുന്‍പ് തന്നെ പ്രപഞ്ചത്തിന് വയസാകുന്നു എന്ന സിദ്ധാന്തം ഉണ്ടെങ്കിലും അതിന് തെളിവ് എന്ന് പറയാവുന്ന പഠനമാണ് ഇപ്പോള്‍ വരുന്നത് എന്നാണ് റിപ്പോര്‍ട്ട്.