എല്ലാ യുപിഐ ട്രാന്‍സാക്ഷന്‍ ഐഡികളും കർശനമായി ആൽഫാന്യൂമെറിക് ആയിരിക്കണമെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ദില്ലി: യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). 2025 ഫെബ്രുവരി ഒന്ന് മുതൽ യുപിഐ ട്രാന്‍സാക്ഷന്‍ ഐഡികളിൽ സ്പെഷ്യല്‍ ക്യാരക്ടറുകൾ അനുവദിക്കില്ലെന്ന് എൻപിസിഐ അറിയിച്ചു. എല്ലാ യുപിഐ ഇടപാടുകളും സാങ്കേതിക സ്പെസിഫിക്കേഷനുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മൊത്തത്തിൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് തീരുമാനം. ഡിജിറ്റൽ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമിന്‍റെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം.

എല്ലാ യുപിഐ ട്രാന്‍സാക്ഷന്‍ ഐഡികളും കർശനമായി ആൽഫാന്യൂമെറിക് ആയിരിക്കണമെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജനുവരി ഒമ്പതിന് എൻപിസിഐ പുറത്തിറക്കിയ സർക്കുലറില്‍ പറയുന്നു. @, !, # പോലുള്ള സ്പെഷ്യല്‍ ക്യാരക്ടറുകളുള്ള യുപിഐ ട്രാന്‍സാക്ഷന്‍ ഐഡികൾ സിസ്റ്റം സ്വയമേവ നിരസിക്കും. 

എന്നാല്‍, പലരും ഇപ്പോഴും യുപിഐ ട്രാന്‍സാക്ഷന്‍ ഐഡികളിൽ സ്പെഷ്യല്‍ ക്യാരക്ടറുകൾ ഉപയോഗിക്കുന്നുണ്ട്. ഇതോടെ 2025 ഫെബ്രുവരി ഒന്നു മുതൽ നിയമം കർശനമായി നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എൻപിസിഐ വ്യക്തമാക്കി. അതുകൊണ്ട് ഇടപാടുകൾക്കായി യുപിഐയെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക്, ഈ മാറ്റം ചില പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.

യുപിഐ ട്രാന്‍സാക്ഷന്‍ ഐഡികള്‍ സൃഷ്ടിക്കുന്ന പ്രക്രിയയെ നിലവാരമുള്ളതാക്കുന്നതിന്റെ ഭാഗമായാണ് നടപടി. എല്ലാ യുപിഐ പേയ്മെന്റ് സേവന ദാതാക്കളും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍ക്കുലറില്‍ പറയുന്നു. യുപിഐ ട്രാന്‍സാക്ഷന്‍ ഐഡികളിൽ പ്രത്യേക പ്രതീകങ്ങൾ നിരോധിക്കാനുള്ള തീരുമാനം യുപിഐ ഇക്കോസിസ്റ്റം സ്റ്റാൻഡേർഡ് ചെയ്യുന്നതിനും സുരക്ഷിതമാക്കുന്നതിനുമുള്ള വിപുലമായ ശ്രമത്തിൻ്റെ ഭാഗമാണ്. എൻപിസിഐ പുറത്തുവിട്ട ഡാറ്റ പ്രകാരം, യുപിഐ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനങ്ങളിലൊന്നായി മാറിയിരിക്കുന്നു. യുപിഐ വഴിയുള്ള ഇടപാടുകളുടെ അളവ് 2024 ഡിസംബറിൽ 16.73 ബില്ല്യൺ എന്ന റെക്കോർഡ് ഉയരത്തിലെത്തി. മുൻ മാസത്തേക്കാൾ എട്ട് ശതമാനം വർധനവാണ് ഇത് എന്നാണ് കണക്കുകൾ.

അന്തിക്കാട്ടെ ചായക്കടയിൽ കണ്ടയാൾ, സിപിഒ അനൂപിന് തോന്നിയ ചെറിയൊരു സംശയം; കുടുങ്ങിയത് പിടികിട്ടാപ്പുള്ളി

നഗരമധ്യത്തിലുള്ള സ്വകാര്യ സ്ഥാപനത്തിലെ മുറി, ബംഗളൂരുവിൽ നിന്ന് എത്തിയ 4 യുവാക്കളും; പിടിച്ചെടുത്തത് എംഡിഎംഎ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം