Asianet News MalayalamAsianet News Malayalam

അമേരിക്കയില്‍ ബമ്പ് സ്റ്റോക്കുകള്‍ നിരോധിച്ചു; കാരണം ഇതാണ്

ക​ഴി​ഞ്ഞ വ​ര്‍​ഷം ലാ​സ് വേ​ഗ​സി​ൽ റൗ​ട്ട് 91 ഹാ​ർ​വ​സ്റ്റ് ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് നേ​രെ വെ​ടി​യു​ണ്ട​ക​ൾ വ​ർ​ഷി​ച്ച സ്റ്റീ​ഫ​ൻ പാ​ഡോ​ക്ക് ത​ന്‍റെ തോ​ക്കു​ക​ളി​ൽ ബ​മ്പ് സ്റ്റോ​ക്ക് ഘ​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു

US bans bump stock gun device used in mass shootings
Author
Kerala, First Published Dec 19, 2018, 8:38 AM IST

വാ​ഷിം​ഗ്ട​ൺ: ഓ​ട്ടോ​മാ​റ്റി​ക് തോ​ക്കു​ക​ളെ യന്ത്രതോക്കുകളാക്കി മാറ്റുന്ന ബ​മ്പ് സ്റ്റോ​ക്‌​സ് ഉ​പ​ക​ര​ണം അമേരിക്കന്‍ സര്‍ക്കാര്‍ നി​രോ​ധി​ച്ചു. ലാ​സ് വേ​ഗ​സി​ൽ 58 പേ​രുടെ മരണത്തിന് കാ​ര​ണ​മാ​യ​ വെടിവയ്പ്പുകളില്‍ ആക്രമകാരികള്‍ ഉപയോഗിച്ചത് ബ​മ്പ് സ്റ്റോ​ക്‌​സ് ഘ​ടി​പ്പി​ച്ച ഉ​പ​ക​ര​ണ​മാ​യി​രു​ന്നു. 

ഇതിനെതുടര്‍ന്ന് ബ​മ്പ് സ്റ്റോ​ക്‌​സ് നി​രോ​ധിക്കണമെന്ന് വ്യപകമായി പരാതി ഉയര്‍ന്നിരുന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ലാ​സ് വേ​ഗ​സി​ൽ റൗ​ട്ട് 91 ഹാ​ർ​വ​സ്റ്റ് ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് നേ​രെ വെ​ടി​യു​ണ്ട​ക​ൾ വ​ർ​ഷി​ച്ച സ്റ്റീ​ഫ​ൻ പാ​ഡോ​ക്ക് ത​ന്‍റെ തോ​ക്കു​ക​ളി​ൽ ബ​മ്പ് സ്റ്റോ​ക്ക് ഘ​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. 

ഇ​ത്ത​രം തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് മി​നി​റ്റി​ൽ 100 ക​ണ​ക്കി​നു വെ​ടി​യു​തി​ർ​ക്കാ​ൻ സാ​ധി​ക്കും. ഈ ​ക​ണ്ടെ​ത്ത​ലി​നെ തുടര്‍ന്നാണ് ബ​മ്പ് സോ​ക്സു​ക​ൾ നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ ന​ട​പ​ടി​ക​ളു​മാ​യി ട്രം​പ് ഭ​ര​ണ​കൂ​ടം മു​ന്നോ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു.

ആ​ക്ടിം​ഗ് അ​റ്റോ​ർ​ണി ജ​ന​റ​ൽ മാ​ത്യു വൈ​റ്റേ​ക്ക​ർ പു​തി​യ നി​രോ​ധ​ന​ത്തി​ൽ ഒ​പ്പു​വെ​ച്ചു. വെ​ള്ളി​യാ​ഴ്ച​യോ​ടെ നി​രോ​ധ​ന ഉ​ത്ത​ര​വ് ഫെ​ഡ​റ​ൽ ര​ജി​സ്റ്റ​റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ഉ​പ​ക​ര​ണം പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​രു​പ​ത്തി​യൊ​ന്നി​നാ​ണെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി സാ​റ സാ​ൻ​ഡേ​ഴ്സ് അ​റി​യി​ച്ചു. 

അ​തേ​സ​മ​യം, നി​രോ​ധ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ചി​ല അ​ഭി​ഭാ​ഷ​ക​രും സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ബ​മ്പ് സ്റ്റോ​ക്‌​സ് നി​രോ​ധ​ന​ത്തെ നി​യ​മ​പ​ര​മാ​യി എ​തി​ർ​ക്കു​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ർ അ​റി​യി​ച്ചു.

Follow Us:
Download App:
  • android
  • ios