ചക്കയെ ആത്ഭുത ഭക്ഷണം എന്ന് വിശേഷിപ്പിക്കുന്ന ലേഖനം അമേരിക്കയില്‍ വൈറലാകുന്നു. അമേരിക്കയ്ക്ക് ഇന്നും ആന്യമായ ഫലത്തിന്‍റെ ഗുണം വിശദീകരിച്ചാണ് ബിസിനസ് ഇന്‍സൈഡറിന്‍റെ ജെസീക്ക ഓര്‍വിംഗ് ആണ്. പന്നിമാംസത്തിന്‍റെ രസവുമായി ഒരു ആത്ഭുത പഴം, ദശലക്ഷങ്ങളെ പട്ടിണിയില്‍ നിന്നും രക്ഷിക്കാന്‍ ഉതകുന്ന പഴം എന്നാണ് ഈ ലേഖനത്തിന്‍റെ തലക്കെട്ട്. അമേരിക്കയില്‍ ചക്ക ലഭിക്കുന്ന വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചാണ് ഇവര്‍ ചക്കയെക്കുറിച്ച് അമേരിക്കന്‍ ജനതയെ പരിചയപ്പെടുത്തുന്നത്.

അമേരിക്കക്കാര്‍ക്ക് ചക്കയെക്കുറിച്ച് അറിയുന്നത് വളരെ കുറവാണെന്ന് ലേഖനം പറയുന്നു. മാന്‍ഹാട്ടണിലെ ചൈന ടൗണില്‍ ഒരു പൗണ്ട് ചക്കയ്ക്ക് 2.5 ഡോളറാണ് വില നല്‍കേണ്ടത് എന്ന് റിപ്പോര്‍ട്ട് പറയുന്നു. ദക്ഷിണേഷ്യയിലെ രാജ്യങ്ങളിലെ ചക്കയുടെ പ്രത്യേകത ഈ ലേഖനം പറയുന്നു. ബംഗ്ലാദേശിന്‍റെ ദേശീയ പഴം ചക്കയാണെന്ന് ലേഖനം പറയുന്നു. ജുറാസിക്ക് പാര്‍ക്ക് കാലത്തെ പഴം പോലെ തോന്നും എന്ന് ലേഖനത്തില്‍ ചക്കയെ വിശേഷിപ്പിക്കുന്നു

എന്നാല്‍ ചക്കയും പന്നിമാംസത്തിന്‍റെ രുചിയും ഒന്നുപോലെയാണ് എന്ന ഭാഗം അത്ര ശരിയല്ല. പക്ഷെ ചക്ക പാചകം ചെയ്യാന്‍ എടുക്കുന്ന സമയമാണ് ഇതിനെ പന്നിമാംസത്തോടെ ഉപമിക്കാന്‍ കാരണം എന്നാണ് പറയുന്നത്. അതേ സമയം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ചക്ക എന്ന ഫലം ഒരു വരദാനമാണെന്നും, എന്നാല്‍ ഇന്ത്യയില്‍ ഒരു വര്‍ഷം ഉത്പാദിപ്പിക്കപ്പെടുന്ന 75 ശതമാനം ചക്കയും ഉപയോഗപ്പെടാതെ പോവുകയാണ് എന്ന് ലേഖനം പറയുന്നു. 

വിയത്നാം, ഫിലിപ്പെന്‍സ് എന്നിവര്‍ ചക്ക ഉപയോഗിച്ച് പണം വരുകയാണെന്നും, ശ്രീലങ്ക അരിയുണ്ടാക്കുന്ന മരം എന്നാണ് പ്ലാവിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ചക്കയുടെ ജന്മദേശമായ ഇന്ത്യ ഇനിയും ചക്കയുടെ പ്രധാന്യം മനസിലാക്കിയില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒരോ പ്ലാവില്‍ നിന്നും ഇന്ത്യയില്‍ ഒരു വര്‍ഷം 10000 രൂപവരെ ഉണ്ടാക്കാം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.