മുംബൈ: പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ആയ എസ്1 പ്രോ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് വിവോ. 48 മെഗാപിക്‌സല്‍ സെൽഫി ക്യാമറയും 32 മെഗാപിക്‌സല്‍ ക്യാമറയും ഉള്‍ക്കൊള്ളുന്ന എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പിന്തുണയുള്ള ക്വാഡ് ക്യാമറ സജ്ജമാക്കുമെന്നും കമ്പനി വെളിപ്പെടുത്തി. 8 ജിബി റാമും 128 ജിബി സ്‌റ്റോറേജ് വേരിയന്റുമുള്ള വിവോ എസ്1 പ്രോയ്ക്ക് 19,990 രൂപയാണ് വില. 6 ജിബി റാം ഉപയോഗിച്ചുള്ള ഫോണിന്റെ മറ്റൊരു വേരിയന്റ് പുറത്തിറക്കാന്‍ കഴിയുമെന്നും കമ്പനി പുറത്തിറക്കിയ പ്രസിദ്ധീകരണത്തിൽ അവകാശപ്പെടുന്നു. എന്നാൽ, ഇതിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വിവോ എസ് 1 പ്രോ മിഡ് റേഞ്ച് ഓഫറായി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് 91 മൊബൈല്‍സ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിലേക്ക് വരുന്നതിനു മുന്‍പു തന്നെ, വിവോ എസ് 1 പ്രോ ഫിലിപ്പൈന്‍സില്‍ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. പോപ്പ്അപ്പ് സെല്‍ഫി ക്യാമറ ഡിസൈനിന് പകരം വാട്ടര്‍ ഡ്രോപ്പ് നോച്ച്, ഡയമണ്ട് ആകൃതിയിലുള്ള ക്വാഡ് ക്യാമറകള്‍ എന്നിവയാണ് വിവോ എസ് 1 പ്രോയുടെ പ്രത്യേകത. ഫുള്‍ എച്ച്ഡി പ്ലസ് റെസല്യൂഷൻ സപ്പോര്‍ട്ടോടെ 6.38 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ ഫോണിനൊപ്പം കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടുണ്ട്. വിവോ എസ് 1 പ്രോയില്‍ സ്‌നാപ്ഡ്രാഗണ്‍ 665 സജ്ജമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള പെര്‍ഫോമന്‍സ് നല്‍കുന്നതായിരിക്കും സ്‌നാപ്ഡ്രാഗണ്‍ 665.

ക്യാമറകള്‍ക്കായി, 48 മെഗാപിക്‌സല്‍ ക്വാഡ് ക്യാമറ സജ്ജീകരണം ഫോണിന്റെ പിന്നില്‍ ഡയമണ്ട് ആകൃതിയില്‍ ക്രമീകരിച്ചിരിക്കുന്നു. പ്രാഥമിക ക്യാമറ 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറിനും രണ്ട് 2 മെഗാപിക്‌സലിനുമൊപ്പം ഇരിക്കും. മുന്‍വശത്ത്, 32 മെഗാപിക്‌സല്‍ എഫ്/ 2.0 സെല്‍ഫി ക്യാമറയുണ്ട്. ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ, ഡ്യുവല്‍ സിം സപ്പോര്‍ട്ട് എന്നിവ നല്‍കും. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയുള്ള 4,500 എംഎഎച്ച് ബാറ്ററിയായിരിക്കും ഇതിലുള്ളത്. സുരക്ഷയ്ക്കായി, ഫോണില്‍ ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ അവതരിപ്പിക്കും.

ഇന്ത്യയില്‍ വിവോയുടെ തിരക്കേറിയ വര്‍ഷമായിരുന്നു 2019. ഇപ്പോള്‍ കമ്പനി അതേ വഴിയിലൂടെ 2020 പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിവോ എസ്1 പ്രോയുടെ ഒരു പുതിയ ടീസര്‍ ആമസോണില്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത് 2020 ന്റെ തുടക്കത്തില്‍ തന്നെ എസ്‌പ്രോയെ ഓണ്‍ലൈന്‍ വിപണിയിലെത്തിക്കാന്‍ കമ്പനി ഒരുങ്ങുന്നുവെന്ന് സൂചിപ്പിക്കുന്നു.