ക്യാമറ ഫങ്‌ഷന് പ്രാമുഖ്യം നല്‍കുന്ന സ്‌മാര്‍ട്ട് ഫോണ്‍ വരുന്നു. 24 മെഗാപിക്‌സല്‍ വീതമുള്ള രണ്ടു ക്യാമറകള്‍ അടങ്ങുന്ന സ്‌മാര്‍ട്ട് ഫോണ്‍ വിപണിയിലിറക്കുന്നത് വിവോയാണ്. വിവോ എക്‌സ്20 എന്ന മോഡലാണ് ക്യാമറ പ്രേമികളെ മുന്നില്‍ക്കണ്ട് പുറത്തിറക്കുന്നത്. സെപ്റ്റംബര്‍ 21ന് ചൈനയില്‍ പുറത്തിറക്കുന്ന ഫോണ്‍ പിന്നീട് വിവിധ രാജ്യങ്ങളില്‍ വില്‍പനയ്‌ക്ക് എത്തും. ഐഫോണ്‍ 7 പ്ലസിലേതിന് സമാനമായാണ് ഇരട്ട റിയര്‍ ക്യാമറകള്‍ സജ്ജീകരിച്ചിരിക്കുന്നത്. 5.8 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 ഒക്‌ടാ കോര്‍ പ്രോസസര്‍, ആറ് ജിബി റാം, 64 ജിബി മെമ്മറി സ്റ്റോറേജ് എന്നിവയാണ് ഈ ഫോണിന്റെ സവിശേഷതകള്‍. 3500 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയ്ഡ് നോഗട്ട് 7.1 ഒ എസ് എന്നിവയാണ് വിവോ എക്‌സ് 20 സ്‌മാര്‍ട് ഫോണിന്റെ മറ്റഅ പ്രത്യേകതകള്‍.