കൊച്ചി : രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ വോഡഫോണും ഐഡിയയും തമ്മിലുള്ള ലയനം ഈയാഴ്ച ഉണ്ടായേക്കുമെന്ന് സൂചന. ഏകദേശം എട്ടു മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഐഡിയയും ബ്രിട്ടീഷ് കമ്പനിയായ വോഡഫോണും തമ്മില്‍ ലയിക്കുന്നതിനു ധാരണയായത്.
കുമാര്‍ മംഗലം ബിര്‍ള ചെയര്‍മാനാകുന്ന പുതിയ കമ്പനിയില്‍ വോഡഫോണിനും ഐഡിയയ്ക്കും തുല്യ ഓഹരി പങ്കാളിത്തമായിരിക്കും ഉണ്ടാകുക.
ലയനം പൂര്‍ണമാകുന്നതോടെ ഇന്ത്യയിലെ മൊബൈല്‍ വിപണിയുടെ 42 ശതമാനം പുതിയ സംയുക്ത കമ്പനിക്കാകും. റിലയന്‍സ് ജിയോയുടെ രംഗപ്രവേശത്തോടെ വിപണിയില്‍ ഉണ്ടായ കടുത്ത മത്സരമാണ് ഇരു കമ്പനികളെയും ലയനത്തിന് വഴിയൊരുക്കിയത്.
