ദില്ലി: ദീപാവലിക്ക് ഇന്ത്യയില്‍ മുഴുവന്‍ ഫ്രീ റോമിംഗ് നല്‍കാന്‍ വോഡഫോണിന്‍റെ തീരുമാനം. മറ്റു 4 ജി ഓഫറുകളും വോഡഫോണ്‍ നല്‍കുന്നുണ്ട്. ഡബിൾ ദമാക്ക 4 ജി ഓഫറുകൾ ഇതിനോടകംതന്നെ അവർ പുറത്തു വിട്ടിട്ടുണ്ട്. അടുത്തിടെ ജിയോയുടെ കടന്നുവരവ് വിപണിയില്‍ വെല്ലുവിളി ഉയരും എന്ന സൂചനയില്‍ നേരത്തെ വോഡഫോണ്‍ നെറ്റ് ചാര്‍ജുകളില്‍ മാറ്റം വരുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് റോമിംഗ് ചാര്‍ജുകളില്‍ വോഡഫോണ്‍ മാറ്റം വരുത്തുന്നത്. ബിഎസ്എന്‍എല്‍ മാത്രമാണ് ഇപ്പോള്‍ രാജ്യവ്യാപകമായി ഫ്രീ റോമിംഗ് നല്‍കുന്നത്. ഇത് ആദ്യമായാണ് ഫ്രീ റോമിംഗ് വോഡഫോണ്‍ ഏര്‍പ്പെടുത്തുന്നത്. ഇതിന് പുറമേ ഇന്‍റര്‍നാഷണല്‍ റോമിംഗിനായി പുതിയ ഓഫറും വോഡഫോണ്‍ ഒരുക്കുന്നുണ്ട്.
