വൈകുന്നേരം 5.18 മുതല്‍ രാത്രി 8.43 വരെ ചന്ദ്രികയെ ഇങ്ങനെ കാണാമെങ്കിലും കേരളത്തില്‍ അതിനിടയിലുള്ള 71 മിനിറ്റ് മാത്രമാണ് സാധ്യത
തിരുവനന്തപുരം: 152 വർഷത്തെ ഇടവേളയ്ക്കു ശേഷം ചന്ദ്രന് ഇന്ന് ആകാശത്ത് പ്രത്യക്ഷപ്പെടുന്നു. സൂപ്പര്‍മൂണ്‍, ബ്ളൂമൂണ്‍, ബ്ളഡ്മൂണ്‍ തുടങ്ങി ശാസ്ത്രലോകം ചാർത്തിയ പലപേരിൽ ഇന്നവൾ അറിയപ്പെടും. ബുധനാഴ്ച വൈകുന്നേരം കണ്ണടയ്ക്കാതെ മാനംനോക്കിയിരുന്നാൽ ആ സൗന്ദര്യത്തെ ആവോളം ആസ്വദിക്കാം. ഇത് സംബന്ധിച്ച ചില കാര്യങ്ങള്‍
വൈകുന്നേരം 5.18 മുതല്‍ രാത്രി 8.43 വരെ ചന്ദ്രികയെ ഇങ്ങനെ കാണാമെങ്കിലും കേരളത്തില്‍ അതിനിടയിലുള്ള 71 മിനിറ്റ് മാത്രമാണ് സാധ്യത
പൂർണഗ്രഹണത്തിൽ അമ്പിളിയുടെ നിറം കടും ഓറഞ്ചാകും
വലുപ്പം ഏഴുശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വര്‍ധിക്കും
ചന്ദ്രനിൽനിന്നു പ്രകാശരശ്മി ഭൂമിയുടെ അന്തരീക്ഷത്തിൽ വിഘടിക്കുന്നതിനാൽ വർണരാജിയിലെ ഓറഞ്ചും ചുവപ്പുമാണു കൂടുതൽ കാണപ്പെടുക
ബ്ലഡ് മൂൺ എന്നും ഇന്നത്തെ പൗർണമി അറിയപ്പെടുന്നു
1866 മാർച്ചിനുശേഷം ആദ്യമാണ് ഈ മൂന്നു പ്രതിഭാസങ്ങളും ഒന്നു ചേരുന്നത്.
കിഴക്കേ ചക്രവാളം കാണാവുന്ന സ്ഥലത്തുനിന്നു വീക്ഷിച്ചാലാണ് പൂർണഗ്രഹണത്തിന്റെ തുടക്കം മുതൽ കാണാനാവുക
കിഴക്ക് മലയും മറ്റുമാണെങ്കിൽ ഉയര മുള്ള സ്ഥലത്തുനിന്നു നോക്കണം. ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾകൊണ്ടു ദർശിക്കാം
സൂര്യഗ്രഹണം കാണുമ്പോള്‍ എടുക്കുന്ന തരം സുരക്ഷാക്രമീകരണം വേണ്ട.
