ആശയങ്ങളുണ്ടോ വാട്ട്സ്ആപ്പ് ക്ഷണിക്കുന്നു; പകരം 35 ലക്ഷം രൂപ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 5, Feb 2019, 6:59 PM IST
WhatsApp announces 'Startup India-WhatsApp Grand Challenge
Highlights

വ്യക്തിഗതമായോ, ഒരു സ്റ്റാര്‍ട്ട്അപ്പായോ ഇതില്‍ അപേക്ഷിക്കാം. ആരോഗ്യം, ഗ്രാമീണ സമ്പദ്‍വ്യവസ്ഥ, വിദ്യാഭ്യാസം, പൗരന്മാരുടെ സുരക്ഷ തുടങ്ങിയ മേഖലകളിലാണ് പുത്തന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും വിധം ആശയം അവതരിപ്പിക്കേണ്ടത്

ദില്ലി: രാജ്യത്തെ സംരംഭകരില്‍ നിന്നും ആശയങ്ങള്‍ ക്ഷണിച്ച് വാട്ട്സ്ആപ്പ്. രാജ്യത്ത് നടപ്പിലാക്കാന്‍ പറ്റിയ നൂതനമായ ആശങ്ങള്‍ ഉണ്ടെങ്കില്‍ വാട്ട്സ്ആപ്പ് നല്‍കുന്നത് 35 ലക്ഷം രൂപ.  കേന്ദ്രസർക്കാരിന്റെ സ്റ്റാർട്ടപ് ഇന്ത്യ പദ്ധതിയും വാട്സാപ്പും ചേർന്നു നടത്തുന്ന ഗ്രാൻഡ് ചാലഞ്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മൊത്തം. 1.7 കോടി രൂപയുടെ സമ്മാനങ്ങളാണ് 5 ടീമുകളെ കാത്തിരിക്കുന്നത്.

വ്യക്തിഗതമായോ, ഒരു സ്റ്റാര്‍ട്ട്അപ്പായോ ഇതില്‍ അപേക്ഷിക്കാം. ആരോഗ്യം, ഗ്രാമീണ സമ്പദ്‍വ്യവസ്ഥ, വിദ്യാഭ്യാസം, പൗരന്മാരുടെ സുരക്ഷ തുടങ്ങിയ മേഖലകളിലാണ് പുത്തന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും വിധം ആശയം അവതരിപ്പിക്കേണ്ടത്.  ആദ്യഘട്ടത്തിൽ വരുന്ന ആശയങ്ങളില്‍ നിന്നും 30 എണ്ണത്തെ തിരഞ്ഞെടുക്കും. 

ഇതിൽ നിന്ന് 10 എൻട്രികളെ ലൈവ് പിച്ച് ഇവന്‍റിലേക്ക് ക്ഷണിക്കും. ഈ ചടങ്ങില്‍ വിശദമായ അവതരണം നടത്തണം. ഇതിൽ നിന്ന് തിരഞ്ഞെടുക്കുന്ന അഞ്ച് ആശയങ്ങള്‍ക്കാണ് 35 ലക്ഷം രൂപ വീതം ഗ്രാന്‍റ് അനുവദിക്കുന്നത്. മാര്‍ച്ച് 10 നുള്ളിലാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. മെയ് 24ന് അന്തിമ വിജയികളെ അറിയാം. റജിസ്റ്റർ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് മെയില്‍ - whatsapp-challenge@investindia.org.in

loader