ബിസിനസ് ആവശ്യാർഥം ഉപയോഗിക്കാവുന്ന പുതിയ വാട്സ്ആപ് ഉടന്‍ പുറത്തിറങ്ങും. ‘വാട്സ്ആപ് ബിസിനസ്’ എന്ന പേരിൽ പുറത്തിറക്കാൻ ലക്ഷ്യമിടുന്ന ആപ്പ് ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഒരു സ്വകാര്യ ടെസ്റ്റിങ്ങ് കമ്പനിയാണ് ആപ്പിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ തേടുന്നത്. സൗജന്യ ആശയവിനിമയ സേവനങ്ങള്‍ക്കപ്പുറം ബിസിനസ് കമ്മ്യൂണിക്കേഷന്‍ കൂടി സാധ്യമാക്കുന്ന തരത്തിലായിരിക്കും വാട്സ്ആപ് ബിസിനസ് പുറത്തിറങ്ങുക.വന്‍തുക മുടക്കി ഫേസ്ബുക്ക്, വാട്സ്ആപിനെ സ്വന്തമാക്കിയപ്പോള്‍ തന്നെ ബിസിനസ് ഉപയോഗത്തിലേക്ക് വാട്സ്ആപ് രൂപമാറ്റം പ്രാപിക്കാനുള്ള ശ്രമം പിന്നാലെയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു
ഭാവിയിൽ ബിസിനസ് സംരംഭങ്ങളില്‍ നിന്ന് വാട്സ്ആപിന്റെ വാണിജ്യ ഉപയോഗത്തിന് പണം ഇൗടാക്കാൻ ലക്ഷ്യമിടുന്നുവെന്നും എന്നാൽ അതിന്റെ വിശദാംശങ്ങൾ തയാറാക്കിയിട്ടില്ലെന്നും വാട്ട്സ്ആപ്പ് ചീഫ് ഒാപ്പറേറ്റിങ് ഒാഫീസർ മാറ്റ് ഇഡിമ പറഞ്ഞതായും വാർത്തകളിൽ പറയുന്നു. സാധാരണ വാട്സ്ആപില്‍ നിന്ന് നിന്ന് തീർത്തും ഭിന്നമാണ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാവുന്ന ആപ്. ലോഗോയിലും മാറ്റമുണ്ട്. പച്ച ബബിളിന് നടുവിൽ കോള്‍ ബട്ടന് പകരം ‘ബി’ എന്ന അക്ഷരമാണ് ഉൾപ്പെടുത്തിയായിരിക്കുന്നത്. ഓട്ടോമാറ്റിക് പ്രതികരണങ്ങള്‍, ബിസിനസ് പ്രൊഫൈൽ രൂപപ്പെടുത്താനുള്ള സൗകര്യം, ചാറ്റ് മൈഗ്രേഷൻ തുടങ്ങിയവ പുതിയ ആപ്പിന്റെ പ്രത്യേകതകളായിരിക്കും.
