ലൈംഗിക പീഡനങ്ങളുടെ വീഡിയോ പ്രചരിപ്പിക്കുന്നതില്‍ സോഷ്യല്‍ മീഡിയ, ടെക് കമ്പനികള്‍ക്ക് സുപ്രീംകോടതിയുടെ താക്കീത്. ഇന്‍റര്‍നെറ്റില്‍ വൈറലാകുന്ന ലൈംഗിക അതിക്രമ വീഡിയോകള്‍ ഉടന്‍ ബ്ലോക്ക് ചെയ്യണം എന്നാണ് വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, യാഹൂ, ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവരോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്.

ജസ്റ്റിസ്.മദന്‍ ബി ലോക്കൗറിന്‍റെ ബെഞ്ചാണ് ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയ ടെക് കമ്പനികള്‍ക്ക് നോട്ടീസ് അയച്ചത്. ഇത്തരം ക്ലിപ്പുകള്‍ എങ്ങനെ സൈബര്‍ പ്ലാറ്റ്ഫോമുകളില്‍ എത്തുന്നു, എങ്ങനെ പ്രചരിപ്പിക്കുന്നു എന്നതില്‍ സോഷ്യല്‍ മീഡിയ കമ്പനികളും ഉത്തരം പറയേണ്ടിവരും എന്നാണ് കോടതി നിരീക്ഷിച്ചത്.

സാമൂഹ്യപ്രവര്‍ത്തക സുനിത കൃഷ്ണന്‍ സുപ്രീംകോടതിയില്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നീക്കം. സുനിത കൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ #ShameTheRapistCampaign പ്രചരണം വഴി ഇത്തരത്തില്‍ സൈബര്‍ലോകത്ത് പ്രചരിക്കുന്ന 200 ഒളം വീഡിയോകള്‍ കണ്ടെത്തിയിരുന്നു.