വാട്ട്സ്ആപ്പ് വഴി താഴെ കാണിച്ചിരിക്കുന്ന സന്ദേശം നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ, എന്നാല്‍ ശ്രദ്ധിക്കണം ഈ തട്ടിപ്പിന് ഇരയാകരുത്

ഇന്നു രാത്രി 12:30 മുതല്‍ 3:30 വരെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്യുക. സിംഗപ്പുര്‍ ടിവി പുറത്തു വിട്ട വിവരമാണിത്‌, ഇതു വായിച്ചു നിങ്ങള്‍ നിങ്ങളുടെ ശരീരം രക്ഷിക്കുക. നിങ്ങളുടെ കുടുംബത്തില്‍ ഉള്ളവരെയും കൂട്ടുക്കാരെയും അറിയിക്കുക. ഇന്നു രാത്രി 12:30 മുതല്‍ 3:30 വരെ അപകടമായ വളരെ കൂടിയ റേഡിയേഷന്‍ ഉള്ള കോസ്‌മിക്‌ രശ്‌മികള്‍ ഭൂമിയില്‍വന്നു പതിച്ച്‌ ഇല്ലാതാകും. അതുക്കൊണ്ട്‌ ദയവു ചെയ്‌തു നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്യുക, ഈ സമയം ഒരു കാരണവശാലും മൊബൈല്‍ ഫോണ്‍ ശരീരത്തിന്‌ അടുത്തുവച്ച്‌ കിടക്കരുത്‌ ചിലപ്പോള്‍ ശ്വാസകോശത്തിനു തകരാര്‍ പറ്റും. എല്ലാവരിലേക്കും ഈ മെസേജ്‌ എത്തിക്കുക" 

ചിലപ്പോള്‍ ബിബിസിയുടെ പേരിലാകും ഈ സന്ദേശം. ഇംഗ്ലിഷ്‌, ഹിന്ദി, തമിഴ്‌ ഭാഷകളിലും സമാന സന്ദേശങ്ങള്‍ ഇറങ്ങിയിരുന്നു. സന്ദേശം തുടരുന്നതിങ്ങനെ. ഈ സന്ദേശത്തിന്‍റെ സത്യാവസ്ഥ ഒടുവില്‍ നാസ തന്നെ വ്യക്തമാകുന്നു. 2008 മുതല്‍ ഈ സന്ദേശം പ്രചരിക്കുന്നുണ്ടെന്നു ശാസ്‌ത്രജ്‌ഞര്‍ വ്യക്‌തമാക്കി. 2012 ഏപ്രില്‍ ആറിനും ഭീഷണി സന്ദേശം പ്രചരിച്ചു. ഇപ്പോള്‍ ദിനംപ്രതിയാണ്‌ ഇത്തരം സന്ദേശങ്ങള്‍ എത്തുന്നത്‌.

സൂര്യനടക്കമുള്ളവ പുറപ്പെടുവിക്കുന്ന ഹാനികരമായ കോസ്‌മിക്‌ തരംഗങ്ങളെ നേരിടാനുള്ള കരുത്ത്‌ ഭൂമിക്കുണ്ടെന്നു നാസ വ്യക്‌തമാക്കുന്നു. സാധാരണ കോസ്‌മിക്‌ തരംഗങ്ങള്‍ ഇപ്പോഴും നമ്മുടെ ശരീരത്തിലൂടെ കടന്നുപോകുന്നുണ്ട്‌. അവയൊന്നും മനുഷ്യനടക്കമുള്ള ജീവികള്‍ക്കു ഭീഷണിയല്ല. ഇത്തരം അബദ്ധങ്ങള്‍ പ്രചരിപ്പിക്കരുതെന്നാണു നാസയുടെ നിലപാട്‌.

whatsapp fraud