ജാഗ്രതെ, വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നുഴഞ്ഞുകയറ്റം വളരെ എളുപ്പം: ഗവേഷണ റിപ്പോര്‍ട്ട്

First Published 11, Jan 2018, 1:20 PM IST
WhatsApp Group Chats Can Easily Be Infiltrated Find Researchers
Highlights

സാന്‍ഫ്രാന്‍സിസ്‌കോ: യൂസര്‍മാരുടെ സ്വകാര്യത സംരക്ഷിക്കാനുള്ള എന്‍ക്രിപ്ഷന്‍ സംവിധാനം ഒരുക്കുമ്പോഴും വാട്ട്സ്ആപ്പില്‍ സുരക്ഷാ പിഴവുകളുണ്ടെന്ന് ജര്‍മ്മന്‍ ക്രിപ്‌റ്റോഗ്രാഫര്‍മാര്‍. അഡ്മിന്റെ അനുമതിയില്ലാതെ തന്നെ സ്വകാര്യ ഗ്രൂപ്പ് ചാറ്റുകളില്‍ മറ്റുള്ളവര്‍ നുഴഞ്ഞുകയറാനുള്ള സാധ്യത ഇത് സൃഷ്ടിക്കുമെന്നാണ് ജര്‍മ്മ ന്‍ ടീം നല്‍കുന്ന മുന്നറിയിപ്പ്.

ജര്‍മ്മനിയിലെ റുഹര്‍ യൂണിവേഴ്‌സിറ്റി ബോച്ചമ്മിലെ ക്രിപ്‌റ്റോഗ്രാഫര്‍മാര്‍ ബുധനാഴ്ച സുറിച്ചില്‍ നടന്ന റിയല്‍ വേള്‍ഡ് ക്രിപ്‌റ്റോ സെക്യൂരിറ്റി കോണ്‍ഫറന്‍സിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ' വാട്ട്സ്ആപ്പ് ആപ്ലിക്കേഷന്‍ സെര്‍വറുകള്‍ നിയന്ത്രിക്കുന്ന ഏതൊരാള്‍ക്കും അഡ്മിന്റെ അനുമതിയില്ലാതെ തന്നെ പുതിയ ആളുകളെ സ്വകാര്യ ഗ്രൂപ്പ് ചാറ്റുകളിലേക്ക് കടത്തിവിടാന്‍ സാധിക്കും.' എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. 'ക്ഷണിക്കാതെയെത്തുന്ന ഒരു അംഗത്തിന് എല്ലാ സന്ദേശങ്ങളും ലഭിക്കുകയും അത് വായിക്കാന്‍ കഴിയുകയും ചെയ്യുന്നതോടെ ആ ഗ്രൂപ്പിന്റ രഹസ്യ സ്വഭാവം നശിപ്പിക്കപ്പെടും.' സര്‍വകലാശാലയിലെ ഗവേഷകരിലൊരാളായ പോള്‍ റോസ്‌ലര്‍ പറയുന്നു. 

'പുതിയ അംഗങ്ങളെ വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ക്കുമാത്രമേ ക്ഷണിക്കാനാവൂ. എന്നാല്‍ തങ്ങളുടെ സര്‍വര്‍ നടത്തുന്ന ഇന്‍വിറ്റേഷനുകള്‍ നിയന്ത്രിക്കാന്‍ വാട്‌സ്ആപ്പ് യാതൊരു ക്രമീകരണം ഉപയോഗിക്കുന്നില്ല.' അദ്ദേഹം വിശദീകരിക്കുന്നു. അതിനാല്‍ സര്‍വ്വറുകള്‍ക്ക് പെട്ടെന്നു തന്നെ അഡ്മിന്റെ അനുവാദമില്ലാതെ പുതിയ അംഗങ്ങളെ ഗ്രൂപ്പിലേക്ക് ചേര്‍ക്കാനും സാധിക്കും. അതോടെ ആ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും ഫോണില്‍ നിന്നും രഹസ്യമായി ഗ്രൂപ്പില്‍ ചേര്‍ന്ന പുതിയ അംഗത്തിന്റെ ഫോണിലേക്ക് സന്ദേശം എത്തുകയും അദ്ദേഹത്തിന് ആ ഗ്രൂപ്പിലെ എല്ലാ ആക്ടിവിറ്റികളും മനസിലാക്കാന്‍ കഴിയുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പില്‍ രണ്ടുവര്‍ഷം മുമ്പാണ് സുരക്ഷയുടെ പേരില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ കൊണ്ടുവന്നത്. എന്നാല്‍ ഇത് പ്രഖ്യാപിക്കപ്പെട്ട തരത്തില്‍ ഫലപ്രദമല്ലെന്നാണ് ക്രിപ്‌റ്റോഗ്രാഫര്‍മാരുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

loader