കൈവിട്ട വാക്കും, കൈവിട്ട ആയുധവും തിരിച്ചെടുക്കാന്‍ സാധിക്കില്ലെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്, എന്നാല്‍ അയച്ച സന്ദേശം തിരിച്ചെടുത്ത് എഡിറ്റ് ചെയ്ത് മാറ്റി അയക്കാം എന്നതാണ് വാട്ട്സ്ആപ്പ് അടുത്തതായി ഉള്‍പ്പെടുത്തുന്ന ഫീച്ചര്‍ എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഡബ്യൂഎ ബീറ്റ ഇന്‍ഫോ എന്ന ടെക് സൈറ്റ് ഇത് സംബന്ധിച്ച സ്ക്രീന്‍ ഷോട്ട് അടക്കമാണ് പുതിയ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഐഒഎസ് 2.17.1.869 ബീറ്റ പതിപ്പില്‍ ഈ പ്രത്യേകത ഉള്‍പ്പെട്ടിട്ടുണ്ട്. ഡബ്യൂഎ ബീറ്റ ഇന്‍ഫോ ഇത് സംബന്ധിച്ച് ചെയ്ത ട്വീറ്റ് നേരത്തെ തന്നെ വൈറലായിരുന്നു.

 "Changelog of #WhatsApp #beta for #iOS 2.17.1.869 is available now!" 

എന്നായിരുന്നു ട്വീറ്റില്‍ ഉണ്ടായിരുന്നത്. മറ്റൊരു ടെക്ക് ലീക്കേര്‍സ് ആയാ pastebin.com ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.