Asianet News MalayalamAsianet News Malayalam

വാട്ട്സ്ആപ്പ് 5 ഫോര്‍വേഡ് നയം നിലവില്‍ വന്നു

വാട്ട്സ് ആപ്പ് ഇതാ ഫോര്‍വേര്‍ഡ് മെസേജുകളെ തടയാന്‍ പുതിയ ഓപ്‌ഷനുകളുമായി എത്തുന്നു. പുതിയ ഫീച്ചർ പ്രകാരം ഇനിയൊരു സന്ദേശം വെറും അഞ്ച് പേര്‍ക്ക് മാത്രമെ ഫോര്‍വേര്‍ഡ് ചെയ്യാന്‍ കഴിയുകയുളളൂ

WhatsApp Rolls Out Message Forwarding Restrictions For Users In India
Author
New Delhi, First Published Aug 9, 2018, 6:22 PM IST

ദില്ലി: ഇന്ത്യയില്‍ വ്യാജസന്ദേശങ്ങള്‍ കലാപങ്ങള്‍ക്കും  കൊലപാതകങ്ങൾക്കും വാട്ട്സ്ആപ്പ് ഫോര്‍വേഡുകള്‍ കാരണമാകുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്. നിരവധി പേരാണ് രാജ്യത്ത് അങ്ങോളമിങ്ങോളം വാട്ട്സ്‌ആപ്പ് വ്യാജ സന്ദേശത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ട ആക്രമം രാജ്യത്ത് വ്യാപകമായി തുടങ്ങി.  മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്‌ആപ്പിന്‍റെ വലിയ വിപണിയാണ് ഇന്ത്യ. ഇവിടെ മാത്രം 200 ദശലക്ഷത്തിലധികം ആളുകള്‍ വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നുണ്ട്. 

വാട്ട്സ് ആപ്പ് ഇതാ ഫോര്‍വേര്‍ഡ് മെസേജുകളെ തടയാന്‍ പുതിയ ഓപ്‌ഷനുകളുമായി എത്തുന്നു. പുതിയ ഫീച്ചർ പ്രകാരം ഇനിയൊരു സന്ദേശം വെറും അഞ്ച് പേര്‍ക്ക് മാത്രമെ ഫോര്‍വേര്‍ഡ് ചെയ്യാന്‍ കഴിയുകയുളളൂ. നിലവില്‍ ഈ ലിമിറ്റ് വാട്സ്‌ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക്  കാണാന്‍ കഴിയുമെന്ന് വാട്ട്സ്ആപ്പ് വ്യക്തമാക്കി.

അതേ സമയം വ്യാജ വാര്‍ത്തകളും, അഭ്യൂഹങ്ങളും തടയുന്ന കാര്യത്തില്‍ വാട്ട്സ്ആപ്പ് സുപ്രധാന നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് കേന്ദ്ര സര്‍ക്കാറിന് അഭിപ്രായമുണ്ട്. വ്യാജ വാര്‍ത്തകളും മറ്റും തടയുന്നതിനായി ഇന്ത്യയില്‍ പ്രദേശികമായി തങ്ങളുടെ ടീമിനെ നിയമിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് വാട്ട്സ്ആപ്പ് കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചത്. അടുത്തിടെ ഇന്ത്യയില്‍ നടന്ന പല ആള്‍ക്കൂട്ട കൊലകള്‍ക്കും കാരണം വാട്ട്സ്ആപ്പ് വഴി പ്രചരിച്ച വ്യാജ സന്ദേശങ്ങളാണ് എന്ന് പറഞ്ഞാണ് കേന്ദ്രം വാട്ട്സ്ആപ്പിനോട് വിശദീകരണം തേടിയത്. 

കേന്ദ്രം അയച്ച നോട്ടീസിനോട് പ്രതികരിച്ച വാട്ട്സ്ആപ്പ്. വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പ്രരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും. ഇതിന് പൂര്‍ണ്ണമായ മാര്‍ഗ രേഖ ആവശ്യമാണെന്നും. അടിയന്തര സാഹചര്യം അനുസരിച്ച് ഇന്ത്യയില്‍ വാട്ട്സ്ആപ്പിന്‍റെ ഒരു ടീമിനെ നിയമിച്ചെന്നും സര്‍ക്കാറിനെ അറിയിച്ചുവെന്ന് കേന്ദ്ര സര്‍ക്കാറിന്‍റെ ഐടി മന്ത്രാലയം വ്യക്തമാക്കി.

എന്നാല്‍ വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തണം എന്ന സര്‍ക്കാറിന്‍റെ സുപ്രധാന നിര്‍ദേശത്തോട് വാട്ട്സ്ആപ്പ് അനുകൂലമായി അല്ല പ്രതികരിച്ചത്. തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഇത്തരം സന്ദേശങ്ങള്‍ സൗകാര്യത പാലിച്ചാണ് എത്തുന്നത് എന്നും, ഇത് പിന്‍വലിച്ച് കഴിഞ്ഞാല്‍ വലിയതോതില്‍ സ്വകാര്യത ദുരുപയോഗം ചെയ്യും എന്നതാണ് വാട്ട്സ്ആപ്പിന്‍റെ ഈ കാര്യത്തിലുള്ള മറുപടി.
 

Follow Us:
Download App:
  • android
  • ios