വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ അനവധി ഗ്രൂപ്പുകളില്‍ അംഗമായിരിക്കും. എന്നാല്‍ എല്ലാ ഗ്രൂപ്പുകളിലും സജീവമായി ഇടപെടാന്‍ ഏത് ഉപയോക്താവിനും സാധിക്കുന്നില്ല. ഒടുവില്‍ ഗ്രൂപ്പില്‍ നിന്നും എക്സിറ്റ് ആകാന്‍ ശ്രമിക്കും എന്നാല്‍ എക്സിറ്റ് ആകുന്നത് മറ്റുള്ളവരെ വേദനപ്പിക്കുമോ എന്ന് സംശയമുള്ളവര്‍ ഗ്രൂപ്പ് മ്യൂട്ടാക്കി വയ്ക്കും. എന്നാല്‍ മ്യൂട്ടാക്കുന്നവര്‍ക്ക് വലിയ പണിയാണ് പുതിയ വാട്ട്സ്ആപ്പ് ഫീച്ചര്‍ ഉണ്ടാക്കുന്നത്.

ഗ്രൂപ്പ് ചാറ്റിനിടെ ആരെങ്കിലും നമ്മുടെ പേര് '@' ഉപയോഗിച്ച് ടാഗ് ചെയ്താല്‍ മ്യൂട്ട് ചെയ്ത ഗ്രൂപ്പ് ആണെങ്കിലും നമ്മുടെ പേര് പരാമര്‍ശിച്ചാല്‍ ഉടന്‍ അത് നോട്ടിഫിക്കേഷന്‍ വരും. ആന്‍ഡ്രോയ്ഡിലും ഐഫോണിലും ഇത് ബാധകമാണ്. 

ഇഷ്ടമല്ലാത്ത ഗ്രൂപ്പുകളില്‍ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് തുടരേണ്ടി വരുന്നവര്‍ക്കെല്ലാം ഇത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കും. എന്നാല്‍ പോസിറ്റീവായ ഗ്രൂപ്പ് ചര്‍ച്ചകളില്‍ ഈ ഫീച്ചർ ഏറെ ഉപകാരപ്രദമായിരിക്കും. ചാറ്റില്‍ ആരെയെങ്കിലും ടാഗ് ചെയ്യണമെങ്കില്‍ '@'നു ശേഷം ആളുടെ പേര് ടൈപ് ചെയ്യുക. അപ്പോള്‍ വരുന്ന പോപ് അപ് ലിസ്റ്റില്‍ നിന്നും വേണ്ട പേര് സെലക്റ്റ് ചെയ്യുക.