അടുത്ത ആഴ്ച അവതരിപ്പിക്കുന്ന വാട്ട്സ്ആപ്പ് പേ സര്‍‌വീസ് മുന്നില്‍ കണ്ടാണ് പുതിയ നീക്കം

ദില്ലി: വാട്ട്സ്ആപ്പ് ഇന്ത്യയില്‍ 24 മണിക്കൂര്‍ കസ്റ്റമര്‍ കെയര്‍ തുറക്കുന്നു. അടുത്ത ആഴ്ച അവതരിപ്പിക്കുന്ന വാട്ട്സ്ആപ്പ് പേ സര്‍‌വീസ് മുന്നില്‍ കണ്ടാണ് പുതിയ നീക്കം എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ചാറ്റ് ആപ്പായ വാട്ട്സ്ആപ്പ് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് പേ സര്‍വീസ് ആരംഭിക്കുന്നത്.

ഇന്ത്യയുടെ ദേശീയ പേമെന്‍റ് കോര്‍പ്പറേഷന്‍റെ(എന്‍പിസിഐ) പണം കൈമാറ്റ പ്ലാറ്റ് ഫോം യുപിഐ അധിഷ്ഠിതമാണ് വാട്ട്സ്ആപ്പിന്‍റെ പണം കൈമാറ്റ ഫീച്ചര്‍. ഇതിന്‍റെ ടെസ്റ്റിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയതായി വാട്ട്സ്ആപ്പ് അറിയിക്കുന്നത്. എന്‍പിസിഐയുടെ അന്തിമ അനുമതി കിട്ടുന്നതോടെ അടുത്ത വാരങ്ങളില്‍ ഈ ഫീച്ചര്‍ ഇന്ത്യയില്‍ എത്തും. 

അതേ സമയം വാട്ട്സ്ആപ്പ് ഉപയോഗിച്ച് യുപിഐ സംവിധാനം ഉപയോഗിക്കുന്ന ഏതോര് ആപ്പും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും എന്നാണ് റിപ്പോര്‍ട്ട്. പണം അയക്കുന്നതിലോ, അല്ലെങ്കില്‍ സ്വീകരിക്കുന്നതിലോ ഉള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഇപ്പോള്‍ ഫേസ്ബുക്ക് കസ്റ്റമര്‍ കെയര്‍ സെന്‍റര്‍ തുടങ്ങിയിരിക്കുന്നത്.