Asianet News MalayalamAsianet News Malayalam

'പ്രവര്‍ത്തനം താറുമാറാകും'; പുതിയ മാര്‍ഗനിര്‍ദ്ദേശത്തിനെതിരെ കേന്ദ്രമന്ത്രിക്ക് കത്തയച്ച് വിക്കിപീഡിയ

കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തനം താറുമാറാകുമെന്ന് ചൂണ്ടിക്കാട്ടി ഐടി മന്ത്രിക്ക് കത്തയച്ച് വിക്കിപീഡിയ.  

Wikipedia writes to it minister against new guidelines
Author
New Delhi, First Published Dec 30, 2019, 11:39 AM IST

ദില്ലി: കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കെതിരെ ഐടി മന്ത്രിക്ക് കത്തയച്ച് വിക്കിപീഡിയ. ഓട്ടോമേറ്റഡ് ഫില്‍റ്ററിങ് ഉള്‍പ്പെടെ സര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിക്കിപീഡിയയെ സാരമായി ബാധിക്കുന്നെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

ഓട്ടോമേറ്റഡ് ഫില്‍റ്ററിങ് മൂലം ഇന്‍ഫര്‍മേഷനുകള്‍ തത്സമയം എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഇല്ലാതാകുന്നു എന്നും ഇതോടെ വെബ്സൈറ്റിന്‍റെ സ്വഭാവം തന്നെ മാറ്റപ്പെടുകയാണെന്നും വിക്കിപീഡിയ ഫൗണ്ടേഷന്‍ അറിയിച്ചു. വിക്കിപീഡിയ സ്രോതസ്സുകളുടെ അടിസ്ഥാനം ഭാഷയാണ്. ഭൂമിശാസ്തപരമായ ഘടകങ്ങളല്ല. ഇന്ത്യക്കാര്‍ മാത്രമല്ല വിക്കിപീഡിയയില്‍ വിവരങ്ങള്‍ തെരയുന്നതെന്നും കത്തില്‍ പറയുന്നു.   

വെബ്സൈറ്റില്‍ നിന്ന് നിയമപരമല്ലാത്ത ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ പ്രത്യേക ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് ആയി ഉള്ളടക്കങ്ങള്‍ തിരുത്തപ്പെടുകയും ഒഴിവാക്കുകയും ചെയ്യുന്നതോടെ ഉള്ളടക്കങ്ങള്‍ തത്സമയം തിരുത്താനും വെബ്സൈറ്റുമായി സഹകരിക്കാനുമുള്ള ആളുകളുടെ അവസരം നഷ്ടപ്പെടുന്നു. ഓപ്പണ്‍ എഡിറ്റിങ് സൗകര്യം തടസ്സപ്പെടുന്നത് വിക്കിപീഡിയയുടെ വളര്‍ച്ചയെ തന്നെ സാരമായി ബാധിക്കുന്നെന്നും കത്തില്‍ വ്യക്തമാക്കുന്നു.  

Read More: ഓപ്പോ റിനോ 3, ക്വാഡ് ക്യാമറകളുള്ള 3 പ്രോയും എത്തുന്നു, വിലയും, സവിശേഷതകളും ഇങ്ങനെ

വിക്കിപീഡിയ ലേഖനങ്ങളിലുണ്ടാകുന്ന തിരുത്തലുകള്‍ ഒരു രാജ്യത്തെ ആളുകള്‍ക്ക് മാത്രം കാണുന്ന രീതിയില്‍ പരിമിതപ്പെടുത്താനുള്ള സൗകര്യം നിലവിലില്ലെന്നും ഒരു രാജ്യത്ത് ഉള്ളടക്കങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം തിരുത്തുന്നത് മറ്റ് രാജ്യങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും വിക്കിപീഡിയ ഫൗണ്ടേഷന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എത്രയും വേഗം റിലീസ് ചെയ്യണമെന്നും  വ്യക്തിവിവര സംരക്ഷണ ബില്ലിന് സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍റര്‍മീഡിയറികള്‍ക്കും പ്രത്യേക നിര്‍വ്വചനങ്ങള്‍ വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.  

Follow Us:
Download App:
  • android
  • ios