ഭാഷപോലും അറിയാത്ത നാട്ടില്‍ ഒരു പൂര്‍ണ്ണഗര്‍ഭിണി ഒരു ഹോട്ടല്‍ മുറിയില്‍ തനിച്ച്, അപ്പോള്‍ തന്നെ പ്രസവ വേദന വരുന്നു എന്ത് ചെയ്യും
ഇസ്താബൂള്: ഭാഷപോലും അറിയാത്ത നാട്ടില് ഒരു പൂര്ണ്ണഗര്ഭിണി ഒരു ഹോട്ടല് മുറിയില് തനിച്ച്, അപ്പോള് തന്നെ പ്രസവ വേദന വരുന്നു എന്ത് ചെയ്യും. വൈദ്യസഹായം പോലും ഇല്ലാത്ത ആ വേളയില് യുവതിക്ക് തുണയായത് യൂട്യൂബ്. യുഎസ് എയര്ഫോഴ്സില് കംപ്യൂട്ടര് സ്പെഷ്യലിസ്റ്റായ ടിയ ഫ്രീമാന്റെ പ്രസവം ഇപ്പോള് ലോകമെങ്ങും വാര്ത്തയാണ്.
കഴിഞ്ഞ മാസം തുര്ക്കിയിലെ ഇസ്താംബൂളിലെ ഒരു ഹോട്ടലില് വെച്ചാണ് യുവതി പ്രസവിച്ചത്. യുഎസില് നിന്ന് ജര്മനിയിലേക്ക് അവധിക്ക് പോവുകയായിരുന്നു ടിയ ഫ്രീമാന്. എന്നാല് വിമാനത്തില് വെച്ച് ശാരീരിക അസ്വസ്ഥതയും ഛര്ദ്ദിയും അനുഭവപ്പെട്ടതിനെത്തുടര്ന്ന് ഇവര്ക്ക് ഇസ്താംബൂള് വിമാനത്താവളത്തില് ഇറങ്ങേണ്ടിവന്നു.

ആദ്യം ഭക്ഷ്യവിഷബാധകാരണമാണ് ഛര്ദ്ദിയുണ്ടായത് എന്നാണ് കരുതിയത്. പിന്നീടാണ് പ്രസവ വേദനയാണെന്ന് മനസിലാകുന്നത്. അവിടെ തന്നെ നിന്നാല് വിമാനത്താവളത്തില് പ്രസവിക്കേണ്ടിവരും എന്ന് തോന്നിയ ടിയ വേഗം അടുത്തുള്ള ഹോട്ടലില് ചെന്ന് മുറിയെടുത്തു. ആര്ക്കും ഇംഗ്ലീഷ് പോലും അറിയാത്ത വിദേശ രാജ്യത്താണ് താന് എന്ന തിരിച്ചറിവാണ് ഒറ്റയ്ക്ക് പ്രസവിക്കാനുള്ള ധൈര്യം ടിയക്ക് നല്കിയത്.
രാജ്യത്തിന്റെ എമര്ജന്സി നമ്പറോ ഹോസ്പിറ്റല് എവിടെയാണെന്നോ ഇവര്ക്ക് അറിയില്ലായിരുന്നു. അങ്ങനെയാണ് യൂടൂബിലെ വീഡിയോ നോക്കി കുഞ്ഞിനെ പുറത്തെടുത്തു. പൊക്കിള്ക്കൊടി മുറിക്കാന് ചൂടുവെള്ളത്തില് തിളപ്പിച്ച ഷൂ ലെയ്സാണ് ഉപയോഗിച്ചത്.
ആണ്കുട്ടിയെയാണ് ടിയ പ്രസവിച്ചത്. അന്നുരാത്രി ഹോട്ടല്മുറിയില് തങ്ങി. പിറ്റേന്നുരാവിലെ ഹോട്ടല് അധികൃതരും എംബസി അധികൃതരും ചേര്ന്ന് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലാക്കി. അവിശ്വസനീയമായ കഥ ട്വിറ്ററിലൂടെ ടിയ തന്നെയാണ് പുറത്തുവിട്ടത്.
