ബിയജിംഗ്: ഷവോമിയുടെ സ്ഥാപകനും, ചെയര്‍മാനുമായ ലീ ജുന്നിന് ഒരു അബദ്ധം പറ്റി. ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങാത്ത ഒരു ഷവോമി ഉത്പന്നം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. താന്‍ ഉപയോഗിക്കുന്ന ഷവോമിയുടെ സ്മാര്‍ട്ട് വാച്ച് ഷവോമി ബാന്‍റിന്‍റെ 3 പതിപ്പാണ് ഇദ്ദേഹം ലോകത്തിന് കാട്ടിയത്.

ചൈനയിലെ ഒരു ചടങ്ങിലായിരുന്നു സംഭവം. ഈ വര്‍ഷം പുറത്തിറങ്ങും എന്ന് കരുതുന്ന ബഡ്ജറ്റ് വെയറബിള്‍ ആണ് ഷവോമി ബാന്‍റ് 3. എംഐ ബാന്‍റില്‍ നിന്നും വലിയ മാറ്റങ്ങള്‍ ഒന്നും ഡിസൈനില്‍ ഈ ബാന്‍റിന് ഇല്ല. 

ഒഎല്‍ഇഡി സ്ക്രീനോടെയാണ് ഷവോമി എംഐ ബാന്‍റ് 3 എത്തുക എന്നാണ് സൂചന. പുറത്തുവരുന്ന ചിത്രങ്ങളും അത് സൂചിപ്പിക്കുന്നു. അസിലറോമീറ്റര്‍, വൈബ്രേഷന്‍ എന്‍ജിന്‍, ഓപ്റ്റിക്കല്‍ ഹെര്‍ട്ട് റൈറ്റ് സെന്‍സര്‍, ബ്ലൂടൂത്ത് 4.2 എന്നിവയും ഈ ബാന്‍റിലുണ്ടാകും.