Asianet News MalayalamAsianet News Malayalam

ഷവോമി മീ മിക്സ് 3 പുറത്തിറക്കി

6.39 ഇഞ്ച് എഫ് എച്ച്ഡി പ്ലസ് സ്ത്രീന്‍ ആണ് ഈ ഫോണിനുള്ളത്. എഎംഒഎല്‍ഇഡി ഡിസ്പ്ലേയുടെ റെസല്യൂഷന്‍ 2340 x 1080 പിക്സലാണ്. 19:5:9 ആണ് ഫോണിന്‍റെ സ്ക്രീന്‍ അനുപാതം

XIAOMI LAUNCHES FLAGSHIP MI MIX 3 AT THE FORBIDDEN CITY
Author
China, First Published Oct 26, 2018, 9:09 AM IST

ബീയജിംഗ്: ഷവോമിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ മീ മിക്സ് 3യുടെ ആഗോള പുറത്തിറക്കല്‍ ചൈനയില്‍ നടന്നു. ചൈനയിലെ ചരിത്ര പ്രസിദ്ധമായ ഫോര്‍ബിഡന്‍ സിറ്റിയിലായിരുന്നു ചടങ്ങ്. ഫുള്‍ സ്ക്രീന്‍ ഡിസ്പ്ലേ അനുഭവത്തോടൊപ്പം 10ജിബി റാം ശേഷിയിലാണ് ഫോണ്‍ എത്തുന്നത്. നവംബര്‍ ഒന്ന് മുതല്‍ ചൈനയില്‍ ലഭ്യമാകുന്ന ഫോണിന്‍റെ 35,000 രൂപയ്ക്ക് അടുത്താണ് വില വരുക എന്നാണ് സൂചന. നവംബര്‍ മധ്യത്തോടെ ഈ ഫോണിന്‍റെ ഇന്ത്യന്‍ ലോഞ്ചിംഗ് ഉണ്ടായേക്കും.

6.39 ഇഞ്ച് എഫ് എച്ച്ഡി പ്ലസ് സ്ത്രീന്‍ ആണ് ഈ ഫോണിനുള്ളത്. എഎംഒഎല്‍ഇഡി ഡിസ്പ്ലേയുടെ റെസല്യൂഷന്‍ 2340 x 1080 പിക്സലാണ്. 19:5:9 ആണ് ഫോണിന്‍റെ സ്ക്രീന്‍ അനുപാതം. സ്ക്രീന്‍ ബോഡി റെഷ്യൂ 93.4 വരും. പിന്നില്‍ ഇരട്ട ക്യാമറ സംവിധാനത്തോടെയാണ് മീ മിക്സ് 3 എത്തുന്നത് 12 എംപി വീതമാണ് ഇരുക്യാമറകളുടെയും പിക്സല്‍ ശേഷി. മുന്നിലും ഇരട്ട ക്യാമറകളാണ് ഒന്ന് 24 എംപിയും രണ്ടാമത്തെത് 2 എംപിയുമാണ്. വയര്‍ലെസ് ചാര്‍ജ് സംവിധാനത്തോടെയാണ് ഫോണ്‍ എത്തുന്നത്. 

ഗ്രീന്‍, ബ്ലൂ, ബ്ലാക്ക് നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകും. 6ജിബി+128 ജിബി, 8ജിബി+128 ജിബി പതിപ്പ്, 8ജിബി+256 ജിബി, 10ജിബി+256 ജിബി എന്നിങ്ങനെ നാല് പതിപ്പുകളില്‍ ഈ ഫോണ്‍ഇറങ്ങും. 

Follow Us:
Download App:
  • android
  • ios