ഷവോമി എംഐ മിക്സ് 2 മാര്‍ച്ച് 27ന് പുറത്തിറങ്ങും

First Published 26, Mar 2018, 1:04 PM IST
Xiaomi March 27 Mi Mix 2S launch here
Highlights
  • ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍ ഷവോമി എംഐ മിക്സ് 2 മാര്‍ച്ച് 27ന് പുറത്തിറങ്ങും

ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍ ഷവോമി എംഐ മിക്സ് 2 മാര്‍ച്ച് 27ന് പുറത്തിറങ്ങും. ആദ്യഘട്ടത്തില്‍ ഷവോമിയുടെ ജന്മദേശമായ ചൈനയിലാണ് ഫോണ്‍ എത്തുക. ഒരു മാസത്തിനുള്ളില്‍ ഇന്ത്യ അടക്കമുള്ള മാര്‍ക്കറ്റിലും ഫോണ്‍ എത്തുമെന്നാണ് സൂചന. ഇന്ത്യയില്‍ 35,999 രൂപയ്ക്കാണ് ഫോണ്‍ എത്തുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. രണ്ട് സ്റ്റോറേജ് ഓപ്ഷനിലാണ് ഫോണ്‍ ഇറങ്ങുന്നത് 128 ജിബിയും, 256 ജിബിയും.  ഇതില്‍ 128 ജിബി പതിപ്പിന്‍റെ റാം ശേഷി 6ജിബിയും, 256 ജിബി പതിപ്പിന്‍റെത് 8ജിബിയുമാണ്.

നോച്ച് ഡിസ്പ്ലേയോടെയാണ് ഈ ഫോണ്‍ എത്തുന്നത്. എഎംഒഎല്‍ഇഡി ഡിസ്പ്ലേ, 18:9 അനുപാതത്തില്‍ ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയായിരിക്കും ഈ ഫോണിന്. ഗോറില്ലാ ഗ്ലാസ് 3 സംരക്ഷണവും ഉണ്ടാകും. ഡ്യൂവല്‍ ക്യാമറ സെറ്റപ്പിലാണ് ഫോണ്‍ എത്തുക. 12എംപി+12എംപി സെറ്റപ്പിലായിരിക്കും ഫോണ്‍. 

സ്നാപ്ഡ്രാഗണ്‍ 845 എസ്ഒസിയായിരിക്കും ചിപ്പ് സെറ്റ്. ആന്‍ഡ്രോയ്ഡ് ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് എംഐയുഐ 9.5 യൂസര്‍ ഇന്‍റര്‍ഫേസ് ഉണ്ടാകും, ഇതിന് എംഐയുഐ 10 അപ്ഡേഷനും ലഭിക്കും. 3300 എംഎഎച്ചാണ് ഫോണിന്‍റഎ ബാറ്ററി ശേഷി.

loader