Asianet News MalayalamAsianet News Malayalam

ഷവോമി ഫോണുകള്‍ വന്‍ വിലക്കുറവില്‍: മീ സെയില്‍ ഡേയ്സ്

പ്രത്യേക വിലയ്ക്ക് പുറമേ ഫ്ലിപ്പ്കാര്‍ട്ട് നോ-കോസ്റ്റ് ഇഎംഐ വാഗ്ദാനവും നല്‍കുന്നുണ്ട്. ഒപ്പം മികച്ച എക്സേഞ്ച് ഓഫറുകളും ലഭ്യമാണ്. 

Xiaomi Mi Days on Flipkart Price cut for Redmi Note 6 Pro Redmi Note 5 Pro Poco F1
Author
Mumbai, First Published Jan 28, 2019, 9:08 AM IST

ദില്ലി: എംഐ ഫോണുകള്‍ക്കും ഉപകരണങ്ങള്‍ക്കും വന്‍ വിലക്കുറവുമായി ഫ്ലിപ്പ്കാര്‍ട്ടില്‍ എംഐ ഡേയ്സ് സെയില്‍. ജനുവരി 28 മുതല്‍ ജനുവരി 30 വരെയാണ് ഈ പ്രത്യേക വില്‍പ്പന. ഈ ഓഫര്‍ പ്രകാരം പ്രത്യേക വിലയ്ക്ക് പുറമേ ഫ്ലിപ്പ്കാര്‍ട്ട് നോ-കോസ്റ്റ് ഇഎംഐ വാഗ്ദാനവും നല്‍കുന്നുണ്ട്. ഒപ്പം മികച്ച എക്സേഞ്ച് ഓഫറുകളും ലഭ്യമാണ്. 

21,999 രൂപ വിലയുള്ള പോക്കോ എഫ്1 6ജിബി പതിപ്പ് ഈ വില്‍പ്പന ദിനങ്ങളില്‍ 18,999 രൂപയ്ക്ക് ലഭ്യമാകും. പോക്കോ എഫ്1 ന്‍റെ 8ജിബി ഹൈഎന്‍റ് പതിപ്പിന് മുന്‍വില 25,999 രൂപയാണ്. ഇത് ഓഫര്‍ ദിനങ്ങളില്‍ 20,000 രൂപയ്ക്ക് ലഭ്യമാകും.

റെഡ്മീ നോട്ട് 6 പ്രോയുടെ വിലയില്‍ 3,000 രൂപയുടെ കുറവ് ലഭ്യമാണ്. ഈ ഫോണിന്‍റെ 4ജിബി പതിപ്പ് 12,999 രൂപയ്ക്കും, 6ജിബി പതിപ്പ് 14,999 രൂപയ്ക്കും ലഭിക്കും. ഇതേ സമയം റെഡ്മീ 5 നോട്ട് പ്രോയുടെ വിലയിലും കുറവുണ്ട് 4,000 രൂപയുടെ കുറവാണ് ഈ ഫോണ്‍ വിലയില്‍ ഉള്ളത്. ഈ ഫോണിന്‍റെ 4ജിബി പതിപ്പിന് വില 10,999 രൂപയാണ്. ഇതിന്‍റെ 6ജിബി പതിപ്പ് ലഭിക്കുക 12,999 രൂപയ്ക്കാണ്. 

ഇത് പോലെ തന്നെ റെഡ്മീ 6 സീരിസിലെ ഫോണുകള്‍ക്കും 3,000 രൂപവരെ ഡിസ്ക്കൗണ്ട് ഈ മീ സെയില്‍ ദിവസങ്ങളില്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ലഭിക്കും.

Follow Us:
Download App:
  • android
  • ios