Asianet News MalayalamAsianet News Malayalam

ഷവോമിയുടെ സൂപ്പര്‍ ഫോണ്‍ ഈ മാസം ഇന്ത്യയില്‍

xiaomi mi max india launch set for june 30
Author
First Published Jun 16, 2016, 8:14 AM IST

 

ഷവോമിയുടെ ഫ്ലാഗ്‌ഷിപ്പ് മോഡലായ മി മാക്‌സ് സ്‌മാര്‍ട്ട് ഫോണ്‍ ഈ മാസം ഇന്ത്യയില്‍ പുറത്തിറക്കും. ഷവോമി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഹ്യൂഗോ ബാറ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ജൂണ്‍ 30നാകും ഷവോമി മി മാക്‌സ് സ്‌മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കുക. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ചൈനയില്‍ പുറത്തിറക്കിയ മി മാക്‌സ് ഷവോമിയുടെ ഏറ്റവും ഉയര്‍ന്ന സ്‌മാര്‍ട്ട് ഫോണ്‍ മോഡലാണ്. 6.44 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയാണ് ഇതിന്റെ പ്രധാനപ്പെട്ട സവിശേഷത. ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ്, സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാകുന്ന ഷവോമി മി മാക്‌സിന് മെറ്റാലിക് ബോഡിയാണുള്ളത്. ഫിംഗര്‍ പ്രിന്റ് സ്‌കാനറാണ് മറ്റൊരു പ്രത്യേകത.

ചൈനയില്‍ ഏകദേശം 15000 രൂപ മുതല്‍ 25000 രൂപ വരെയാണ് ഷവോമി മി മാക്‌സ് ഫോണിന്റെ വിവിധ മോഡലുകളുടെ വില വില. മൂന്നു ജിബി റാം, മൂന്നു ജിബി റാമും 64 ജിബി സ്റ്റോറേജും, നാലു ജിബി റാമും 128 ജിബി സ്റ്റോറേജും- എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായാണ് ഫോണ്‍ ലഭ്യമാകുക. 16 മെഗാപിക്‌സല്‍ ക്യാമറ, അഞ്ച് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയും മി മാക്‌സ് ഫോണില്‍ ഉണ്ടാകും.

4ജി സിം പിന്തുണയ്‌ക്കുന്ന ഫോണില്‍ മറ്റ് കണക്‌ടിവിറ്റി ഓപ്‌ഷനുകളായി ബ്ലൂടൂത്ത് 4.2, ജിപിഎസ്, വൈ-ഫൈ എന്നിവയുമുണ്ട്. 4850 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു സവിശേഷത. റിമോട്ട് കണ്‍ട്രോളായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഇന്‍ഫ്രാറെഡ് സിഗനല്‍ സംവിധാനവും ആംബിയന്റ് ലൈറ്റ് സെന്‍സറും, ഗൈറോ സ്‌കോപ്പും അക്‌സെലറോ മീറ്ററും, പ്രോക്‌സിമിറ്റി സെന്‍സറും ഷവോമി മി മാക്‌സ് ഫോണില്‍ ഉണ്ട്.

Follow Us:
Download App:
  • android
  • ios