Asianet News MalayalamAsianet News Malayalam

ഷവോമി മീ മിക്സ് 2ന്‍റെ വില വെട്ടിക്കുറച്ചു

62 ശതമാനം വരെ വിവിധ ഫോണുകള്‍ക്ക് ഡിസ്ക്കൌണ്ട് നല്‍കിയാണ് ഫ്ലിപ്പ്കാര്‍ട്ട് ബിഗ്ബില്ല്യണ്‍ ഡേസ് നടക്കുക

Xiaomi Mi MIX 2 gets Rs 7,000 discount in flipkart sale
Author
Bangalore, First Published Oct 8, 2018, 10:05 AM IST

ഷവോമി മീ മിക്സ് 2 ഇന്ത്യയില്‍ ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡലാണ്. ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേസിനോട് അനുബന്ധിച്ച് വന്‍ വിലക്കുറവാണ് ഈ ഫ്ലാഗ്ഷിപ്പ് മോഡലിന് ലഭിക്കുക. 7000 രൂപയുടെ കുറവാണ് ഒക്ടോബര്‍ 10 മുതല്‍ 14വരെ നടക്കുന്ന ഫ്ലിപ്പ്കാര്‍ട്ട് ബിഗ്ബില്ല്യണ്‍ ഡേയ്സില്‍ ഈ ഫോണിന് ലഭിക്കുക. 29,999 രൂപ ഇപ്പോള്‍ വിപണി വിലയുള്ള ഫോണ്‍ ഈ ദിവസങ്ങളില്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭിക്കുക 22,999 രൂപയ്ക്ക് ആയിരിക്കും. ബിഗ് ബില്ല്യണ്‍ ഡേയില്‍ ഒരു സ്മാര്‍ട്ട്ഫോണിന് ലഭിക്കുന്ന ഏറ്റവും വലിയ ഡിസ്ക്കൌണ്ടാണ് ഇത്.

62 ശതമാനം വരെ വിവിധ ഫോണുകള്‍ക്ക് ഡിസ്ക്കൌണ്ട് നല്‍കിയാണ് ഫ്ലിപ്പ്കാര്‍ട്ട് ബിഗ്ബില്ല്യണ്‍ ഡേസ് നടക്കുക. ഈ ഡിസ്ക്കൌണ്ടില്‍ നിന്നും മാറിയാണ് എംഐ മിക്സ് 2 ന് 7000 രൂപ ഡിസ്ക്കൗണ്ടും. റെഡ്മീ 6 7,999 രൂപയ്ക്കും വില്‍ക്കുന്നത്. ഇത് പോലെ തന്നെ റെഡ്മീ 5 പ്രോയ്ക്കും ഡിസ്ക്കൗണ്ട് പ്രഖ്യാപിക്കും എന്നാണ് വിവരം.

ഫ്രഞ്ച് ഡിസൈനല്‍ ഫിലിപ്പ് സ്റ്റാര്‍ക്ക് ഡിസൈന്‍ ചെയ്ത ഫോണാണ് എംഐ മിക്സ് 2. മെറ്റല്‍ ഗ്ലാസ് യൂണിബോഡി ഡിസൈനാണ് ഫോണിനുള്ളത്. 5.99 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 2160x1080 പിക്സല്‍ 18:9 അനുപതത്തിലാണ് സ്ക്രീന്‍. ഒക്ടാകോര്‍ ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 835 പ്രോസസ്സറാണ് ഈ ഫോണിനുള്ളത്. 6ജിബിയാണ് ഈ ഫോണിന്‍റെ റാം ശേഷി. 128 ജിബിയാണ് ഫോണിന്‍റെ ഇന്‍റേണല്‍ സ്റ്റോറേജ്. 12എംപിയാണ് പിന്നിലെ ക്യാമറ. 5എംപിയാണ് സെല്‍ഫി ക്യാമറ.

Follow Us:
Download App:
  • android
  • ios