Asianet News MalayalamAsianet News Malayalam

ഐഫോണിനെ പിന്നിലാക്കി ഷവോമിയുടെ എംഐ നോട്ട് 3

Xiaomi Mi Note 3 scores 90 on DxOMark ties with HTC U11 Google Pixel
Author
First Published Dec 20, 2017, 7:49 PM IST

ഐഫോണ്‍ 8 നെക്കാള്‍ മെച്ചമാണ് ഷവോമിയുടെ എംഐ നോട്ട് 3 എന്ന് പുതിയ റൈറ്റിംഗ്. ഡിഎക്സ്ഒ കമ്പനി ടെസ്റ്റ് റിപ്പോര്‍ട്ടാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ഷവോമിയുടെ എംഐ നോട്ട് 3  കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച മൊബൈല്‍ഫോണ്‍ ക്യാമറയായി ഡിഎക്സ്ഒ തിരഞ്ഞെടുത്ത ഗൂഗിള്‍ പിക്സലിനെയും പിന്തള്ളിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

90 പോയിന്‍റാണ് എംഐ നോട്ട് 3യ്ക്ക് ഡിഎക്സ്ഒ റേറ്റിങ് പ്രകാരം മൊത്തം ലഭിച്ചിരിക്കുന്നത് . ഫോട്ടോയ്ക്കു മാത്രമായി 94 പോയിന്‍റും വീഡിയോയ്ക്ക് 82 പോയിന്‍റും. ഐഫോണ്‍ 8ന് മൊത്തം 92 പോയിന്റ് ലഭിച്ചുവെങ്കിലും സ്റ്റില്‍ ഫോട്ടോഗ്രഫിയില്‍ 93 പോയിന്റെ ലഭിച്ചുള്ളു. ഐഫോണ്‍ 8ന് വിഡിയോ റെക്കോഡിങ്ങില്‍ 90 പോയിന്റ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ,ഗൂഗിള്‍ പിക്സലിന്റെ സ്റ്റില്‍ ഫൊട്ടോഗ്രഫി സ്‌കോര്‍ 90 ആണ്. 

മൊത്തം 98 പോയിന്‍റുമായി ഗൂഗിള്‍ പിക്സല്‍ 2 ഒന്നാം സ്ഥാനത്തും, ഐഫോണ്‍ X ഉം വാവെയ് മെയ്റ്റ് 10 പ്രോയും 97 പോയിന്റുമായി  രണ്ടാം സ്ഥാനത്തും, 94 പോയിന്‍റ് വീതം നേടി ഐഫോണ്‍ 8 പ്ലസും സാംസങ് ഗ്യാലക്സി നോട്ട് 8 ഉം മൂന്നാം സ്ഥാനത്തുമാണ്. നേരത്തെ പറഞ്ഞതു പോലെ 92 പോയിന്റുമായി ഐഫോണ്‍ 8 നാലാം സ്ഥാനത്തുണ്ട്. ഷവോമി എംഐ നോട്ട് 3, ഗൂഗിള്‍ പിക്സല്‍, എച്ചിടിസി യു11 എന്നിവ 90 പോയിന്റുമായി നാലാം സ്ഥാനത്തുണ്ട്.

Follow Us:
Download App:
  • android
  • ios