ഷവോമി റെഡ്മീ 4എ 32 ജിബി 3ജിബി റാം പതിപ്പ് ആദ്യമായി ഇന്ത്യയില്‍ എത്തുന്നു. ഇന്ന് ഫ്ലിപ്പ് കാര്‍ട്ടിലൂടെയാണ് വില്‍പ്പനയ്ക്ക് എത്തുക. പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ഫോണ്‍ മെറ്റാലിക്ക് ഫിനിഷോടെയാണ് എത്തുന്നത്. ഇപ്പോഴത്തെ പതിപ്പിന് വില 6,999 രൂപയാണ്. ഇതിന്‍റെ 4ജിബി റാം, 64 ജിബി ഇന്‍റേണല്‍ സ്റ്റോറേജ് മോഡലിന് 10,999 രൂപയാണ് വില. ഈ ഫോണുകള്‍ ഷവോമിയുടെ ഔദ്യോഗിക സൈറ്റിലും ലഭിക്കും.
ഷവോമി റെഡ്മീ 4എ ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 425 പ്രോസ്സസറോടെയാണ് എത്തുന്നത്. ഇതിന്‍റെ ശേഷി 1.4 ജിഗാഹെര്‍ട്സ്. ഫോണിന്‍റെ മെമ്മറി 128 ജിബിവരെ വര്‍ദ്ധിപ്പിക്കാം. 5 ഇഞ്ചാണ് ഡിസ് പ്ലേ വലിപ്പം. പ്രധാന ക്യാമറ 13 എംപിയും മുന്‍ ക്യാമറ 5 എംപിയുമാണ്. 3120 എംഎഎച്ചാണ് ബാറ്ററി ശേഷി.
