ഇതിന് പുറമേയാണ് ഷവോമിയെ ഞെട്ടിച്ച ഫ്ലാഷ് സെയില്‍ ചൈനയില്‍ നടന്നത്. നിലവില്‍ ചൈനയില്‍ മാത്രമാണ് ഷവോമി എംഐ നോട്ട് 2 ലഭക്കുക. ഫ്ലാഷ് സെയിലിന് മുന്‍പ് അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം നല്‍കിയ ഷവോമിക്ക് മികച്ച പ്രതികരണം കിട്ടിയിരുന്നു. ഫ്ലാഷ് സെയിലില്‍ 50 സെക്കന്‍റ് കൊണ്ടാണ് മുഴുവന്‍ ഫോണും വിറ്റുതീര്‍ന്നത്.

5.7 ഇഞ്ച് എഎംഒഎല്‍ഇഡി സ്ക്രീനില്‍ എത്തുന്ന ഫോണിന്‍റെ, ശേഷി നിര്‍ണ്ണയിക്കുന്നത് സ്നാപ് ഡ്രാഗണ്‍ 821 64-ബിറ്റ് ക്വാഡ് കോര്‍ പ്രോസ്സസറാണ്. പ്രധാന ക്യാമറ 22 എംപിയാണ്. ഒപ്പം 4500 എംഎഎച്ച് ബാറ്ററിയും ഫോണിനുണ്ട്, ഒപ്പം 4ജിബി റാം ശേഷിയും, 64 ജിബി ഇന്‍റേണല്‍ സ്റ്റോറേജുമായാണ് എംഐ നോട്ട് 2 എത്തുന്നത്. ചൈനയില്‍ 27,000 രൂപയ്ക്ക് അടുത്ത വിലയാണ് ഈ ഫോണിനുണ്ടാകുക. ഇതിന് അടുത്ത വിലയായിരിക്കും ഈ ഫോണിന് ഇന്ത്യയിലും ഉണ്ടാകും.