കാലിഫോർണിയ: യാഹുവിന്‍റെ നൂറു കോടി ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു. 2013ൽ നടന്ന ഹാക്കിംഗിന്‍റെ വിവരങ്ങളാണ് കമ്പനി തന്നെയാണ് സമ്മതിച്ച്. ഇത് കാണിച്ച് ഉപയോക്താവ് എടുക്കേണ്ട സുരക്ഷ മുന്‍കരുതലുകള്‍ വച്ച് യാഹൂ സുരക്ഷ മേധാവി ബോബ് ലോര്‍ഡ് മെയില്‍ അയച്ചു.

ആളുകളുടെ പേരുകൾ, ഫോൺ നമ്പറുകൾ, പാസ് വേർഡുകൾ, ഇ–മെയിൽ വിവരങ്ങൾ, സുരക്ഷാ ചോദ്യങ്ങൾ എന്നിവ ഹാക്കർമാർ ചോർത്തിയതായാണ് വിവരം. അതേസമയം, ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ് എന്നിവ സംബന്ധിച്ച വിവരങ്ങൾ ചോർത്തപ്പെട്ടവയിലില്ലെന്നും കമ്പനി അറിയിച്ചു. 

2014ൽ 50 കോടി യാഹു അക്കൗണ്ടുകളിലെ വിവരങ്ങൾ ചോർത്തിയെന്നു കമ്പനി സെപ്റ്റംബറിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചോർത്തൽ സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി യാഹു ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.