Asianet News MalayalamAsianet News Malayalam

ജി-മെയില്‍ വന്‍ മാറ്റങ്ങളുമായി എത്തുന്നു

  • ജി-മെയില്‍ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഗൂഗിള്‍ ഒരുങ്ങുന്നു
Your Gmail account is changing as Google confirms major update and new features

ന്യൂയോര്‍ക്ക്: ജി-മെയില്‍ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഗൂഗിള്‍ ഒരുങ്ങുന്നു. മൊബൈല്‍ പതിപ്പില്‍ അല്ല വെബ് പതിപ്പിലാണ് മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നത്.ടെക് വെബ്‌സൈറ്റ് ആയ ദി വെര്‍ജാണ് പുതിയ മാറ്റങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്മാര്‍ട്ട് റിപ്ലൈ ആണ് ഗൂഗിള്‍ പ്രധാനമായും കൊണ്ടുവരുന്ന മാറ്റം. ഇമെയിലുകള്‍ക്കുള്ള മറുപടി നിര്‍ദേശങ്ങള്‍ റിപ്ലൈ ബോക്‌സിന് താഴെയായി ഉണ്ടാകും. ഇതില്‍ ഉചിതമായ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുക്കാം. സ്‌നൂസ് ഫീച്ചറാണ് മറ്റൊരു മാറ്റം. 

ഇന്‍ബോക്‌സില്‍ നിന്നും താത്ക്കാലികമായി ഇമെയിലുകള്‍ തടയുന്ന ഫീച്ചറാണ് സ്‌നൂസ്. ഈ ഫീച്ചര്‍ താത്പര്യമില്ലാത്ത സന്ദേശങ്ങളെ ഒഴിവാക്കാന്‍ സഹായിക്കും. സ്‌നൂസ്, സ്മാര്‍ട് റിപ്ലൈ ഫീച്ചറുകള്‍ ജിമെയിലിന്‍റെ ഇന്‍ബോക്‌സ് എന്ന ആപ്ലിക്കേഷനില്‍ ലഭ്യമാണ്. 

ജിമെയില്‍ ഇന്‍ബോക്‌സ് വിന്‍ഡോയുടെ വലതുഭാഗത്തായി പുതിയ സൈഡ് ബാര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ഗൂഗിള്‍ കലണ്ടര്‍, കീപ് നോട്ട്, ടാസ്‌കുകള്‍ എന്നിവ ലഭ്യമാവും. 

മൂന്ന് വ്യത്യസ്ത ലേ ഔട്ടുകളിലായാകും ജിമെയില്‍ വരുംനാളുകളില്‍ പ്രത്യക്ഷപ്പെടുക. ഇതില്‍ ഇഷ്ടമുള്ളവ ഉപഭോക്താവിന് തെരഞ്ഞെടുക്കാം.

Follow Us:
Download App:
  • android
  • ios