ന്യൂയോര്‍ക്ക്: ഏറ്റവും മികച്ചതും, നൂതനവുമായ സേവനങ്ങള്‍ ഉപയോക്താവിനു നല്‍കാന്‍ യൂട്യൂബ് എന്നും ശ്രമിക്കാറുണ്ട്. ഇനി യൂട്യൂബ് നല്‍കാന്‍ പോകുന്ന ഏറ്റവും പുതിയ സേവനങ്ങളില്‍ ഒന്നാണു കേബിള്‍ ടിവി ചാനലുകള്‍. ഇതുവഴി ഇന്‍റര്‍നെറ്റിലൂടെ കേബിള്‍ ടിവി ചാനലുകള്‍ കാണാനുള്ള സൗകര്യമാണു ഇവര്‍ ഒരുക്കുന്നത്. 

അണ്‍പ്ലഗ്ഡ് എന്ന പേരിലുള്ള പദ്ധതി അടുത്ത വര്‍ഷം ആദ്യം അമേരിക്കയില്‍ ആരംഭിക്കാനാണ് യൂട്യൂബ് മുതലാളിമാരായ ഗൂഗിളിന്‍റെ നീക്കം. കേബിള്‍ ടി വി ചാനലുകള്‍ കാണുന്നതിന് വരിസംഖ്യയും ഇവര്‍ ഈടാക്കും. പദ്ധതി നടപ്പിലാക്കുന്നതിനായി യൂട്യൂബ് പ്രമുഖ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. എന്നാല്‍ സംപ്രേഷണാവകാശം സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ല.