ദില്ലി: യൂ​ ​​ട്യൂ​​​ബ് മൊബൈല്‍ ആപ്പിന്‍റെ ഹോം പേജിലേക്ക് ഓ​​​ട്ടോ പ്ലേ ​​​ഫീ​​​ച്ച​​​ർ എ​​​ത്തു​​​ന്നു. അ​​​ടു​​​ത്തി​​​ടെ പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​നി​​​രി​​​ക്കു​​​ന്ന ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് പ്ലാ​​​റ്റ്ഫോ​​​മി​​​ലു​​​ള്ള അ​​​പ്ഡേ​​​റ്റ​​​ഡ് വേ​​​ർ​​​ഷ​​​നി​​​ലാ​​​യി​​​രി​​​ക്കും യുട്യൂ​​​ബ് പു​​​തി​​​യ ഫീ​​​ച്ച​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക. ഐ ​​​ഫോ​​​ൺ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കും ഈ ​​​ഫീ​​​ച്ച​​​ർ അ​​​പ്ഡേ​​​റ്റ​​​ഡ് വേ​​​ർ​​​ഷ​​​നി​​​ലൂ​​​ടെ ല​​​ഭി​​​ക്കും. 

യൂ ട്യൂ​​​ബി​​​ന്‍റെ ഹോം ​​​പേജില്‍ എത്തുമ്പോള്‍ വീ​​​ഡി​​​യോ​​​ക​​​ളു​​​ടെ പ​​​ല ​ഭാ​​​ഗ​​​ങ്ങ​​​ൾ​ കൂ​​ട്ടി​​​ച്ചേ​​​ർ​​​ത്ത പ്രി​​​വ്യൂ ഓ​​​ട്ടോ​​​മാ​​​റ്റി​​​ക്കാ​​​യി പ്ലേ ​​​ചെ​​​യ്യു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​ണു പു​​​തി​​​യ ഫീ​​​ച്ച​​​റി​ന്റെ  പ്ര​​​വ​​​ർ​​​ത്ത​​​നം.എ​​​ന്നാ​​​ൽ, ഈ ​​​പ്രീ​​​വ്യൂ വീ​​​ഡി​​​യോയുടെ ശബ്ദം മ്യൂട്ട് ചെയ്യാന്‍ സാധിക്കും. അ​​​തേ​​​സ​​​മ​​​യം, വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ല​​​ഘു​​​വി​​​വ​​​ര​​​ണം ഓ​​​ട്ടോ പ്ലേ ​​​ചെ​​​യ്യു​​​ന്ന വീ​​​ഡി​​​യോ​​​യ്ക്കൊ​​​പ്പം ല​​​ഭ്യ​​​മാ​​​കും. 

വീ​​​ഡി​​​യോ​​​ക​​​ൾ പ്ലേ ​​​ചെ​​​യ്യാ​​​തെ​​​ത​​​ന്നെ അ​​​വ​​​യു​​​ടെ സം​​​ഗ്ര​​​ഹം എ​​​ന്താ​​​ണെ​​​ന്ന് ഏ​​​ക​​​ദേ​​​ശ ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കാ​​​ൻ ഈ ​​​ഫീ​​​ച്ച​​​ർ സ​​​ഹാ​​​യ​​​മാ​​​കും. ഓ​​​ട്ടോ പ്ലേ ​​​ഫീ​​​ച്ച​​​ർ താ​​​ത്പ​​​ര്യ​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് അ​​​തു പ്ര​​​വ​​​ർ​​​ത്ത​​​ന ര​​​ഹി​​​ത​​​മാ​​​ക്കാ​​​നും വൈ​​​ഫൈ ല​​​ഭ്യ​​​മാ​​​കു​​​മ്പോള്‍ മാ​​​ത്രം ഓ​​​ട്ടോ പ്ലേ ​​​ഫീ​​​ച്ച​​​ർ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കാ​​​നും സെ​​​റ്റിം​​​ഗ്സി​​​ൽ സം​​​വി​​​ധാ​​​ന​​​മു​​​ണ്ടെ​​​ന്ന് യു ​​ട്യൂ​​​ബ് പറയുന്നു.