എ ക്വയറ്റ് പ്ലേസ് എന്ന ഹൊറര്‍ ചിത്രത്തിന് രണ്ടാം ഭാഗം. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ജോണ്‍ ക്രസിൻസ്‍കി ആണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ശബ്‍ദമുണ്ടാക്കിയാല്‍ ആക്രമിക്കുന്ന ഭീകരജീവികള്‍ക്ക് എതിരെയുള്ള കഥയാണ് ചിത്രം പറയുന്നത്. എമിലി ബ്ലണ്ട്, മില്ലിസെന്റ്, നോവ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 20ന് ആണ് ചിത്രം എത്തുക.